പാലക്കാട്. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ടിൽ തേനിച്ചയുടെ കുത്തേറ്റ് പതിനഞ്ചോളം പേർക്ക് പരിക്ക്. പയ്യക്കുണ്ട് പ്രദേശത്ത് ഇന്നലെയും ഇന്നുമായാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. പയ്യക്കുണ്ട് മാണിക്കൻ (60) ഭാര്യ സുഭദ്ര (56) മകൻ അനീഷ് (38), പയ്യക്കുണ്ട് സ്വദേശികളായ രാമകൃഷ്ണൻ (60) പഴനിമല (85), സുന്ദരൻ (65), രമേഷ് (45), സന്തോഷ് (42), പ്രിൻസി (28), മണികണ്ടൻ (55), സന്തോഷ് (38), സായ്ക്യഷ്ണ (8), രതീഷ് (40), ജയൻ (48) അജിത്ത് (18) എന്നിവർക്കാണ് കുത്തേറ്റത്
ഇവരിൽ പലരും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തേനീച്ചയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമം നടന്നുവരുകയാണ്