തിരുവനന്തപുരം . സംസ്ഥാന ബിജെപിയിൽ വൻ അഴിച്ചുപണി.
സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാർട്ടിയുടെ പുതിയ പരീക്ഷണം. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതാക്കൾ സംഘടന ജില്ലാ പ്രസിഡൻ്റുമാരാകും. 4 വനിതകൾ ജില്ലാ ചുമതയിയിലേക്ക്. ദേശീയ നേതൃത്വം ചൊവ്വാഴ്ച ജില്ലാ അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിക്കും.
പതിയ സംഘടനാ പരിഷ്കാരങ്ങൾക്കുശേഷം പുനസംഘടന നടക്കുന്ന ബിജെപിയിൽ വൻ അഴിച്ചു പണി. മുപ്പത് സംഘടന ജില്ലകളിലേക്കുമുള്ള അധ്യക്ഷന്മാരുടെ പട്ടികയായി. തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ ജില്ലാ അധ്യക്ഷനാകും. നിലവിൽ BJP സംസ്ഥാന സെക്രട്ടറിയാണ് കരമന ജയൻ . ആലപ്പുഴ സൗത്തിൽ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി പ്രസിഡൻ്റാകും. കോഴിക്കോട് ടൗണിൽ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, കോഴിക്കോട് നോർത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണൻ, തൃശൂർ വെസ്റ്റിൽ, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യം,
കാസർഗോഡ്എം എല്‍ അശ്വിനി , കൊല്ലം ഈസ്റ്റിൽ രാജി പ്രസാദ്, കോട്ടയം സെൻട്രലിൽ ലിജിൻ, എറണാകുളം സെൻട്രലിൽ ഷൈജു ,
പാലക്കാട് പ്രശാന്ത് ശിവൻ, മലപ്പുറത്ത് ദീപ, തൃശ്ശൂരിൽ ജസ്റ്റിൻ, കോട്ടയത്ത് റോയ് ചാക്കോ തുടങ്ങിയവർ ജില്ലാ പ്രസിഡൻറ്മാരാകും. നാലു വനിതകളെ ജില്ലാ പ്രസിഡൻ്റുമാരാക്കിയ ബിജെപി, ന്യൂനപക്ഷ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.
ജില്ലാ അധ്യക്ഷന്മാരിൽ അധികവും കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന ഔദ്യോഗികചേരിക്കാരാണ്. അധ്യക്ഷ സ്ഥാനം പിടിക്കാനുള്ള ,വി മുരളീധര വിഭാഗത്തിൻ്റെയും, പി കെ കൃഷ്ണദാസ് പക്ഷത്തിൻ്റെയും നീക്കങ്ങൾ ചില ജില്ലകളിൽ വിജയം കണ്ടിട്ടുണ്ട്. കണ്ണൂർ തിരുവനന്തപുരം കോഴിക്കോട് ഇടുക്കി പോലുള്ള ജില്ലകളിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വാശിയേറിയ മത്സരമാണ് നടന്നത്. ചൊവ്വാഴ്ച ഡൽഹിയിൽ ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാന പ്രസിഡൻറ് തിരഞ്ഞെടുപ്പിലേക്ക് ബിജെപി കടക്കും.