നിർത്തിയിട്ട കാർ കത്തി ഒരാൾ മരിച്ചു

Advertisement

ഇടുക്കി. തൊടുപുഴ പെരുമാങ്കണ്ടത്ത് നിർത്തിയിട്ട കാർ കത്തി ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി സിബി ആണ് മരിച്ചത്. ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


പെരുമാങ്കണ്ടം നരക്കുഴിയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ നിർത്തിയിട്ട കാറിനുള്ളിൽ സിബി വെന്തുമരിച്ചത്. ആളെ തിരിച്ചറിയാനാവാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞു. നാട്ടുകാർ വിവരമറിയിച്ച് ഫയർഫോഴ്സ് എത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. സിബിയെ നാട്ടുകാർ ഉച്ചയോടെ സംഭവസ്ഥലത്ത് കണ്ടിരുന്നു. ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങൾ സിബിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് ജീവനക്കാരനാണ് സിബി. എറണാകുളത്തുനിന്ന് ഫോറൻസിക് സംഘമെത്തി സാമ്പിളുകൾ ശേഖരിച്ചു. ആത്മഹത്യ എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത് കല്ലൂർക്കാട് പോലീസ് അന്വേഷണം തുടങ്ങി.

സംഭവം നടന്നതിന് സമീപത്തെ പെട്രോൾ ബങ്കിൽ നിന്ന് സിബി പെട്രോൾ വാങ്ങിയതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയും അനിവാര്യമാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here