പാലക്കാട്. എലപുള്ളിയിലെ മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയത് റദ്ദാക്കണമെന്ന് സിപിഐ,ഇന്ന് ചേർന്ന പാലക്കാട് ജില്ലാ എക്സിക്യൂട്ടീവിലാണ് ഐക കണ്ഠ്യേന തീരുമാനം,പദ്ധതി പ്രദേശം മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സന്ദർശിച്ചു,ഒരിറ്റ് ഭൂഗർഭ ജലം പോലും എലപ്പുള്ളിയിൽ നിന്ന് ഓയാസിസ് കമ്പനി എടുക്കില്ലെന്ന് മന്ത്രി എംബി രാജേഷ് ഉറപ്പ് നൽകി
ബ്രൂവറി വിഷയത്തിൽ സർക്കാർ ന്യായീകരണമൊന്നും മുന്നണിയിലെ രണ്ടാമന് ബോധ്യപ്പെട്ടില്ല,പദ്ധതിക്ക് നൽകിയ അനുമതി റദ്ധാക്കണമെന്ന് ഇന്ന് ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും,ഇക്കാര്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കാനാണ് സിപിഐ തീരുമാനം,തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ ജനങ്ങളുടെ ആശങ്കകൾ കേൾക്കാതെ മുന്നോട്ട് പോയാൽ തിരിച്ചടി ഉറപ്പെന്നാണ് സിപിഐ വിലയിരുത്തൽ,പദ്ധതി പ്രദേശം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു,ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് മുഖ്യമന്ത്രിയും എംബി രാജേഷും സംസാരിച്ച ശേഷമാണ് അനുമതി നൽകിയതെന്ന് രമേഷ് ചെന്നിത്തല ആരോപിച്ചു,കുളങ്ങളിൽ പോലും വെള്ളം നിലക്കാത്ത ഭൂമിയിൽ എങ്ങനെ മഴക്കുഴി കേട്ടുമെന്നും രമേഷ്
പഞ്ചാബിലും,ഹരിയാനയിലും,മധ്യപ്രദേശിലും ഒയാസിസ് കമ്പനിക്ക് മദ്യനിർമ്മാണശാല ആരംഭിക്കാൻ കോൺഗ്രസ് സർക്കാരുകളാണ് അനുമതി നൽകിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.മദ്യ കമ്പനിക്ക് വേണ്ടി കുഴൽ കിണർവഴി ഒരു തുള്ളി വെള്ളം എടുക്കില്ലേന്നും, മലമ്പുഴ വെള്ളവും, മഴവെള്ളവുമാണ് ഉപയോഗിക്കുകയെന്നും എംബി രാജേഷ് ആവർത്തിച്ചു
ഇതിനിടെ മദ്യക്കമ്പനിക്ക് വെളളം നല്‍കിയാല്‍ മറ്റ് കുടിവെളളപദ്ധതികളെ ബാധിക്കില്ലെന്ന വിചിത്ര മറുപടിയുമായി വാട്ടര്‍ അതോറിറ്റി രംഗത്തെത്തി,കിന്‍ഫ്രക്ക് നല്‍കുന്ന വെളളത്തിന്റെ ഒരു ഭാഗം ഒയാസിസിനും നല്‍കാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്,ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖാ ട്വന്റി ഫോറിന് ലഭിച്ചു