അശ്വതി
സമ്മർദ്ദങ്ങൾ അകലുന്നതാണ്. വ്യക്തിപരമായ പ്രശ്നങ്ങൾ കഴിവതും സ്വയം പരിഹരിക്കും. കുടുംബത്തിനായി നിലപാടുകൾ മയപ്പെടുത്തുന്നതാണ്. ദൂരയാത്രകൾ ആസൂത്രണം ചെയ്തേക്കും. ആത്മരഹസ്യങ്ങൾ ആരോടും വെളിപ്പെടുത്തരുത്. സാമ്പത്തിക നേട്ടം ഉണ്ടാകും. ആഡംബരച്ചെലവുകൾ നിയന്ത്രിക്കണം.
ഭരണി
സന്തോഷം നിറഞ്ഞ വാരമാണ്.
സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാൻ സാധിക്കും. എതിർപ്പുകളെ അധികം ക്ലേശിക്കാതെ തന്നെ തോൽപ്പിക്കുന്നതാണ്.ദാമ്പത്യത്തിലെ പിണക്കങ്ങൾ മാറും.
സുഹൃത്തുക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യതയുണ്ടാവും. പ്രശംസയ്ക്ക് പാത്രമാകും. തൊഴിൽ രംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കൂട്ടുകച്ചവടത്തിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. കടം കൊടുത്ത തുക മടക്കിക്കിട്ടും.
കാർത്തിക
വിചാരിക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ സാധിക്കും. പ്രതീക്ഷിക്കുന്ന ശുഭവാർത്ത വന്നെത്തുന്നതാണ്. തൊഴിൽ നേടാൻ സഹായകമായ പുതിയ കോഴ്സുകൾക്ക് ചേരാൻ അവസരമുണ്ടാവും. സ്വന്തം സംരംഭങ്ങളിൽ നിന്നും കുറച്ചൊക്കെ ആദായം പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ്. സാമ്പത്തിക കാര്യങ്ങൾ വളരെ ശ്രദ്ധിച്ചു ചെയ്യുക. പാരിതോഷികങ്ങൾ ലഭിക്കാം.
രോഹിണി
വാരാദ്യം അത്ര നല്ലതല്ല. സ്വതന്ത്ര നിലപാടുകൾ വീട്ടിലും ഓഫീസിലും വിമർശിക്കപ്പെടും. ബുധൻ മുതൽ അനുകൂലമാണ്. വസ്തുതർക്കങ്ങളിൽ കേസിന് പോകാതിരിക്കുക. പ്രണയികളുടെ ഇടയിൽ ബന്ധം ദൃഢമാകുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. കലാപ്രവർത്തനവും ഔദ്യോഗിക കാര്യങ്ങളും സമന്വയിപ്പിക്കുന്നതിൽ വിജയിക്കും.
മകയിരം
ഏറ്റെടുത്ത ചുമതലകൾ ചെയ്തുതീർക്കും. മേലധികാരികളുടെ പ്രീതി ലഭിക്കുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളിൽ കടുംപിടിത്തം കാട്ടുന്നത് ഗൃഹാന്തരീക്ഷം വഷളാക്കും. . പ്രണയികൾക്ക് സന്തോഷമുള്ള വാരമായിരിക്കും. ബന്ധുക്കളുടെ കാര്യങ്ങളിൽ തലയിടാതിരിക്കുന്നത് ഉത്തമം
തിരുവാതിര
സാമാന്യമായ നേട്ടങ്ങൾ വന്നുചേരുന്ന വാരമാണ്.ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽ അധ്വാനിക്കേണ്ട സാഹചര്യം ഉണ്ടാവാനിടയുണ്ട്. ധനനഷ്ടം ഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ കരുതൽ വേണം. വിദ്യാർത്ഥികൾക്ക് ആലസ്യമുണ്ടാവും. കരാറുകൾ ഏറ്റെടുക്കുന്നത് ശരിയായി ആലോചിച്ചിട്ടാവണം. മറ്റുള്ള ദിവസങ്ങൾ അനുകൂലമാണ്.ഭോഗസുഖം, ബന്ധുസമാഗമം എന്നിവയുണ്ടാകും.
പുണർതം
തീരുമാനങ്ങൾ എടുക്കുമ്പോൾ ഒന്നു രണ്ടു വട്ടം ആലോചിക്കുന്നത് നല്ലതാണ്. കരാറുകളിൽ ഏർപ്പെടും മുൻപ് സേവന വേതന വ്യവസ്ഥകൾ അറിഞ്ഞിരിക്കണം. ഉപരിവിദ്യാഭ്യാസത്തിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാവും. ലോൺ പാസാകും. പൊതുപ്രവർത്തനത്തിൽ സമാധാനം കുറയാം. കുടുംബാംഗങ്ങളെ നിലപാട് ബോധിപ്പിക്കുക എളുപ്പമായേക്കില്ല. ബുധൻ, വ്യാഴം ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങുന്നതിന് നല്ലതല്ല.
പൂയം
സമ്മിശ്ര ഫലങ്ങൾ അനുഭവത്തിൽ വരുന്ന വാരമാണ്. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ സഹപ്രവർത്തകരുടെ സഹകരണത്തോടെ പരിഹരിക്കും. നിലപാടുകൾ മേലധികാരിയെ ബോധ്യപ്പെടുത്താനാവും. . വ്യാപാരത്തിൽ കൂടുതൽ മുതൽ മുടക്കേണ്ടി വരും.
ജീവിത പങ്കാളിയുടെ നിലപാടുകൾ ആശ്വാസമേകുന്നതാണ്. വാരാന്ത്യദിനങ്ങളിൽ കൂടുതൽ കരുതൽ വേണം.മകൻ്റെ ആവശ്യങ്ങൾ അധികരിക്കുന്നതിൽ ഉൽക്കണ്ഠയേറും.
ആയില്യം
സ്വതന്ത്ര നിലപാടുകൾ സംഘടനയിൽ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാവും. ജോലിത്തിരക്കുകളിൽ നിന്നും അവധിയെടുത്ത് വിശ്രമിക്കാനാഗ്രഹിക്കുമെങ്കിലും അതിനുകഴിയില്ല. വസ്തുവിൽപ്പനയിൽ കാലതാമസമുണ്ടാവും. സകുടുംബം ക്ഷേത്രദർശനം, സമർപ്പണം മുതലായവ നടന്നേക്കും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്
മകം
വലിയ മെച്ചം പറയാനില്ലാത്ത ആഴ്ചയാണ്. സാമ്പത്തിക ഭദ്രത ഉണ്ടാകും.ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാം. തൊഴിൽപരമായി നേട്ടമുണ്ട് .മകളുടെ ഭാവിപഠനം സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ തുടരുന്നതാണ്.യാത്രാക്ലേശം അനുഭവപ്പെടാം.സാഹിത്യ പ്രവർത്തനത്തിലൂടെ മനസ്സന്തോഷം കൈവരും. വാരാന്ത്യ ദിവസങ്ങളിൽ മെച്ചപ്പെട്ട ഫലം വന്നെത്തുന്നതാണ്.
പൂരം
അനുകൂല ഫലങ്ങൾ ലഭിക്കുന്ന ആഴ്ചയാണ്. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ കഴിയുന്നതാണ്. തൊഴിൽ രംഗത്ത് അംഗീകാരമുണ്ടാകും. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. ബിസിനസ്സിൽ നിന്നുള്ള ധന വരവ് പുഷ്ടിപ്പെടും. കൂടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റും. പഴയ സുഹൃൽബന്ധം വീണ്ടും ദൃഢമാകും. ബുധൻ മുതൽ കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ സാധിക്കും. തടസ്സങ്ങൾ മാറിക്കിട്ടാം.
ഉത്രം
കാര്യസാധ്യത്തിന് കൂടുതൽ പ്രയത്നം വേണ്ടി വരുന്നതാണ്. വീടിൻ്റെ അറ്റകുറ്റപ്പണികൾ നീളാനിടയുണ്ട്. തൊഴിൽ സംബന്ധിച്ചുള്ള യാത്രകൾ വേണ്ടിവന്നേക്കും. രോഗഗ്രസ്തനായ ബന്ധുവിന് സഹായം ചെയ്യും. ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, തർക്കം ഇവ കാണുന്നു.വ്യാഴാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.
അത്തം
കാര്യവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. മകൻ്റെ ആവശ്യങ്ങൾ വർദ്ധിച്ചുവരുന്നതിൽ ഉൽക്കണ്ഠയുണ്ടാവും. പങ്കുകച്ചവടത്തിൽ നിന്നും ലാഭം ഉയരുന്നതാണ്. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. യുവാക്കളുടെ പ്രണയ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകാം. കലാപരമായ താല്പര്യങ്ങൾ വീണ്ടും തളിർക്കാൻ അവസരം സംജാതമാകുന്നതാണ്. വാരാന്ത്യ ദിവസങ്ങൾക്ക് മികവേറും.
ചിത്തിര
കാലം അത്ര അനുകൂലമല്ല നക്ഷത്രനാഥനായ ചൊവ്വയുടെ വക്രസഞ്ചാരത്താൽ ലക്ഷ്യപ്രാപ്തി വൈകിയെന്നു വരാം.വാക്കുകൾ സൂക്ഷിക്കുക. ദുർവാസനകൾ സ്വയം നിയന്ത്രിക്കപ്പെടണ്ടതുണ്ട്. ധനവരവ് മോശമാവില്ല. ചെലവുകളിൽ മിതത്വം പുലർത്തേണ്ട സാഹചര്യമാണെന്ന് ഓർക്കണം. ആഴ്ച അവസാനം ചർച്ചകൾ വിജയിക്കാം.തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ചോതി
കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, സൽക്കാരയോഗം, ആരോഗ്യം എന്നിവയുണ്ടാകും. ആഗ്രഹങ്ങൾ നടക്കും. ഭൗതിക സാഹചര്യം മെച്ചപ്പെടാം. സ്ത്രീ സൗഹൃദം ആശ്വാസമേകും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾക്ക് വിരാമം വന്നേക്കും. പൂർവ്വിക സ്വത്തു സംബന്ധിച്ച് വീണ്ടും കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടാനിടയുണ്ട്. വാരാദ്യ ദിവസങ്ങളാവും കൂടുതൽ സുഖകരം.
വിശാഖം
പ്രതിസന്ധികൾക്ക് പരിഹാരം കാണും.ചൊവ്വാഴ്ച വൈകിട്ട് മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം . രാഷ്ട്രീയ പ്രവർത്തനം ക്ലേശകരമായേക്കും. ആരോഗ്യ ജാഗ്രത വേണ്ടതുണ്ട്. സഹോദരർക്കിടയിൽ അനൈക്യം വരാം. ആഴ്ച അവസാനം മെച്ചപ്പെട്ടതാണ്.
അനിഴം
തൊഴിൽപരമായി ക്ലേശങ്ങൾ ഉണ്ടാകാം. മകൻ്റെ കലാപരമായ കഴിവുകളിൽ അഭിമാനം തോന്നുന്നതാണ്. പൂർവ്വിക സ്വത്ത് സംബന്ധിച്ച രേഖകൾ സൂക്ഷിച്ചുവെക്കും. വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും. ബന്ധുഭവനം സന്ദർശിക്കാനവസരം ഉണ്ടാവുന്നതാണ്. വെള്ളിയാഴ്ച മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാപരാജയം, ശരീരക്ഷതം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
തൃക്കേട്ട
മക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും . സാമ്പത്തികമായി സമാശ്വാസം ലഭിക്കുന്നതാണ്. കൈവായ്പകൾ തിരിച്ചു കൊടുക്കാനാകും. പുതുവാഹനം വാങ്ങുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളും. ബുധൻ, വ്യാഴം ദിവസങ്ങളിൽ യശസ്കരമായ കർമ്മങ്ങളിൽ മുഴുകും. ആരോഗ്യപരമായി ജാഗ്രത വേണ്ടതുണ്ട്. സാഹസങ്ങൾ ഒഴിവാക്കണം.
മൂലം
കാര്യസാധ്യം എളുപ്പമല്ല. പെൺ സുഹൃത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് മുൻതൂക്കം നൽകും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങയിൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ബന്ധുക്കളുടെ കലഹം ഇലയ്ക്കും മുള്ളിനും കേടുവരാതെ പരിഹരിക്കാൻ മുൻകൈയെടുക്കും. മുൻപ് ചെയ്ത കരാർ പണിക്കുള്ള പ്രതിഫലം കൈവശമെത്തിച്ചേരുന്നതാണ്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ആവർത്തിക്കാം.
പൂരാടം
നിലപാടുകളിൽ മാറ്റം വരുത്താൻ തയ്യാറാവും. സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. വാരാദ്യദിനങ്ങളിൽ വിരുന്നുകളോ കുടുംബസംഗമമോ ഉണ്ടായേക്കും. ഭവനത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നതാണ്. സാമ്പത്തിക ഞെരുക്കത്തിന് അല്പം അയവുണ്ടാകും. നടന്നു കൊണ്ടിരിക്കുന്ന ചികിൽസ ഫലവത്താകും.ശനിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
ഉത്രാടം
മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്തയെത്തും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ തർക്കങ്ങളിൽ പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കും. പണച്ചെലവ് കൂടും. ജന്മനാട്ടിലേക്കുള്ള അവധിക്കാല യാത്രക്ക് ഒരുക്കം തുടങ്ങുന്നതാണ്.ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളി മുതൽ കാലം പ്രതികൂലമാണ്.
തിരുവോണം
സഹോദരർ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതാണ്. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. ആദിത്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് ദേഹക്ലേശമോ ആലസ്യമോ ഉണ്ടാക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. ജീവിതപങ്കാളിയുടെ സംരംഭത്തിന് തൻ്റെ ഔദ്യോഗിക സ്വാധീനം പ്രയോജനപ്പെടുത്തും. വാരമധ്യത്തിലെ ദിവസങ്ങൾക്ക് ഗുണമേറുന്നതാണ്.
അവിട്ടം
സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സം വരാനിടയുണ്ട്. സംയുക്ത സംരംഭങ്ങൾ തൃപ്തികരമല്ലെന്ന് വരാവുന്നതാണ്. ഉദരസംബന്ധമായ അസുഖങ്ങൾ ഉപദ്രവിക്കും. വസ്തുതർക്കങ്ങൾ നീളുന്നത് മനസ്സിനെ വിഷമിപ്പിക്കും.ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കാര്യവിജയം, തൊഴിൽ ലാഭം, അനുകൂലസ്ഥലംമാറ്റ യോഗം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ചതയം
സാമ്പത്തിക തടസ്സങ്ങൾ നീങ്ങുന്നതാണ്. ബിസിനസ്സ് കാര്യങ്ങൾ സ്വന്തം മേൽനോട്ടത്തിന് കീഴിൽ കൊണ്ടുവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അനിഷ്ടം നേരിടേണ്ടി വന്നേക്കാം. ദമ്പതികൾക്ക് ഒന്നിച്ചു താമസിക്കത്തക്കവണ്ണം സ്ഥലംമാറ്റത്തിനുള്ള ഉത്തരവിറങ്ങാൻ അല്പം കൂടി വൈകിയേക്കും.ഗൃഹനിർമ്മാണം പുരോഗതിയിലാവും. നിർബന്ധശീലം ശത്രുക്കളെ സൃഷ്ടിക്കും. ആഴ്ച അവസാനം കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
പൂരൂരുട്ടാതി
പല കാര്യങ്ങളും പിന്നത്തേക്ക് മാറ്റിവെക്കുന്ന സാഹചര്യം ഉണ്ടാകും. ഭൂമി വ്യാപാരത്തിൽ പല തടസ്സങ്ങൾ വന്നുചേരുന്നതാണ്. കുടുംബ വിഷയത്തിൽ ശ്രദ്ധയുണ്ടാവുന്നില്ലെന്ന പരാതി ഉയർന്നേക്കും. തൊഴിൽ യാത്രകളുണ്ടാവും. സാമാന്യമായിട്ടുള്ള നേട്ടങ്ങൾ പ്രതീക്ഷിക്കാം. നല്ലവാക്കുകൾ പറഞ്ഞ് സംഘർഷ സന്ദർഭങ്ങളെ ലഘൂകരിക്കാനാവും. കലാപ്രവർത്തനത്തിൽ പുരോഗതി വന്നെത്തുന്നതാണ്. കടം കൊടുത്ത തുക ഭാഗികമായി മടക്കിക്കിട്ടും. ഞായർ, തിങ്കൾ,വെള്ളി, ശനി ദിവസങ്ങൾ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
ഉത്രട്ടാതി
വാരാദ്യം അനുകൂലമാണ്. ഔദ്യോഗിക രംഗത്ത് മേലധികാരികളുടെ അഭിനന്ദനം നേടും. കരാർ പണികൾ നീട്ടിക്കിട്ടുന്നതാണ്. സ്വയം സംരംഭങ്ങളിൽ അഭിമാനിക്കാവുന്ന നേട്ടം വന്നു ചേരും. ധനവരവ് മോശമാവില്ല. പ്രണയ കാര്യത്തിൽ സന്തോഷമുണ്ടാവും. ഞായറാഴ്ച മുതൽ വ്യാഴം വരെ കാലം അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ തൊഴിൽ സാധ്യതകൾ തുറന്നു കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
രേവതി
ഔദ്യോഗികമായി ശോഭിക്കാൻ സാഹചര്യം ഒരുങ്ങുന്നതാണ്. കുടുംബകാര്യങ്ങളിൽ സ്വസ്ഥതക്കുറവ് ഉണ്ടാവാനിടയുണ്ട്. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം പുനപ്പരിശോധിക്കും. സാമ്പത്തികമായി മെച്ചമുണ്ടാവുന്നതാണ്. ഭോഗസുഖം, സുഹൃത്തുക്കളുമായി ഉല്ലാസം ഇവയുണ്ടാവും. പക്വതയാർന്ന പെരുമാറ്റത്താൽ പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്തുവാനാവും. ഞായറാഴ്ച മുതൽ വ്യാഴം വരെ കാലം അനുകൂലം.