യുഡിഎഫ്  മലയോര സമര പ്രചാരണ യാത്രക്ക് കണ്ണൂരിൽ തുടക്കം

Advertisement

കണ്ണൂര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ്  മലയോര സമര പ്രചാരണ യാത്രക്ക് കണ്ണൂരിൽ തുടക്കം. ഇരിക്കൂർ മണ്ഡലത്തിലെ കരുവഞ്ചാലിൽ  കെ സി വേണുഗോപാൽ എം പി യാത്ര ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ച് വരെ വിവിധ ജില്ലകളിലെ 20 കേന്ദ്രങ്ങളിലായാണ് പര്യടനം.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും സംരക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണുക, ബഫർസോൺ പ്രശ്നത്തിൽ കേന്ദ്ര  ഇടപെടൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഫിന്റെ  മലയോര സമര യാത്ര. ആവർത്തിക്കുന്ന വന്യമൃഗാക്രമണ  പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നുവെന്ന സന്ദേശം നൽകുന്നതിനൊപ്പം. വരാനിരിക്കുന്ന തദ്ദേശ  തിരഞ്ഞെടുപ്പ് മുന്നൊരുക്കവും യുഡിഎഫ് ലക്ഷ്യമിടുന്നു.  ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല വന്യജീവി സംരക്ഷണ നിയമമെന്ന് യാത്ര ഉദ്ഘാടനം ചെയ്ത കെ സി വേണുഗോപാൽ.

യുഡിഎഫ് മലയോര ജനതയ്ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയോര മേഖലകളിലെ  UDF അനുകൂല ക്രൈസ്തവ വോട്ടുകളിലെ വിള്ളൽ അടയ്ക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് യുഡിഎഫിന്റെ സമര യാത്ര.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here