2025 ജനുവരി 26 ഞായർ
എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. ഏവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ റിപ്പബ്ലിക് ദിനാശംസകള്‍.
👉രാജ്യം 76 -ാം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്നു.
രാജ്യ തലസ്ഥാനത്തും സംസ്ഥാന തലസ്ഥാനങ്ങളിലും വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
👉തലസ്ഥാനത്ത് ഗവർണ്ണർ പതാക ഉയർത്തി, മുഖമന്ത്രിയും പങ്കെടുത്തു.
👉ഗവർണർ പ്രസംഗിക്കുന്നതിനിടെ വേദിക്കരികിൽ നിന്ന സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞ് വീണു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
👉ഡോ. കെ എം ചെറിയാൻ അന്തരിച്ചു.
🌴കേരളീയം🌴
🙏ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പബ്ളിക് ദിനാശംസയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.
🙏ജനപ്രിയ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലര്‍ച്ചയോടെ കൊച്ചിയിലെ വീട്ടില്‍ എത്തിക്കും. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനില്‍ നടക്കും.
🙏 പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാര്‍. പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു.
🙏 മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ നടന്ന കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ഫെബ്രുവരി 1 മുതല്‍ താത്കാലിക ജോലി നല്‍കും.
🙏മലയോര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചാരണ യാത്രയ്ക്കു തുടക്കം. കണ്ണൂര്‍ ഇരിക്കൂറിലെ കരുവഞ്ചാലില്‍ നിന്നാണ് യാത്ര തുടങ്ങിയത്.
🙏 കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ഉള്‍പ്പെടുത്തി കാന്‍സര്‍ ഗ്രിഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .
🙏 നെയ്യാറ്റിന്‍കര ജില്ല ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഭക്ഷ്യവിഷബാധ. കുട്ടികളുടെ സ്പെഷ്യല്‍ വാര്‍ഡിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്.
🙏 ചെക്ക് കേസില്‍ എം കെ മുനീര്‍ എംഎല്‍എ രണ്ടു കോടി 60 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീര്‍ അഹമദ്ദിിന്റെ പരാതിയിലാണ് ഇന്ത്യാവിഷന്‍ ചാനല്‍ ഒരു ലക്ഷം രൂപയും എം കെ മുനീര്‍, ഭാര്യ നഫീസ സഹപ്രവര്‍ത്തകനായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ ചേര്‍ന്ന് രണ്ടുകോടി 60 ലക്ഷം രൂപ തിരികെ നല്‍കാനും വിധിയായത്.
🙏 എഴുത്തുകാരന്‍ എം മുകുന്ദനെ പരോക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി പദ്മനാഭന്‍. എഴുത്തുകാര്‍ സര്‍ക്കാരിനെ ഒപ്പം നില്‍ക്കണമെന്ന പ്രസ്താവനയിലാണ് വിമര്‍ശനം.
🙏 തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പൊലീസ്. നിര്‍ത്തിയിട്ട കാറില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുമാരമംഗലം സ്വദേശി സിബിയാണ് മരിച്ചത്.
🙏 താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസില്‍ പ്രതിയായ മകന്‍ ആഷിഖിന്റെ മാനസികാരോഗ്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രമാണ് താമരശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
🙏 നിലമ്പൂര്‍ മുന്‍ എം എല്‍ എ പിവി അന്‍വറിനെതിരായ നടപടികളുടെ വേഗം കൂട്ടി വിജിലന്‍സ്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി.
🙏 കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കി.
🙏 റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം ഒത്തുതീര്‍പ്പായി. മൂന്നാഴ്ചയായി തുടരുന്ന സമരമാണ് ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായത്. കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
🙏 തൃശ്ശൂര്‍ മാളയില്‍ പടക്ക നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്. തൃശ്ശൂര്‍ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, അനൂപ് ദാസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
🙏ജമ്മു കശ്മീരിലെ റെയില്‍ ഗതാഗതത്തിന് കരുത്ത് പകരാന്‍ വന്ദേ ഭാരത് എക്സ്പ്രസ്. ജമ്മു കശ്മീരിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായി.
🙏 ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ കത്വ മേഖലയില്‍ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പ്പില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പിട്ടിട്ടില്ല.
🏏 കായികം 🏏
🙏 55 പന്തില്‍ പുറത്താവാതെ 72 റണ്‍സെടുത്ത തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാനായത്.