തിരുവനന്തപുരം. പോക്സോ പരാതി പൂഴ്ത്തി സ്കൂൾ. പോക്സോ പരാതി മറച്ചുവയ്ക്കാൻ സ്കൂൾ അധികൃതരുടെ ശ്രമം. വിദ്യാർത്ഥിനിയുടെ പീഡന പരാതി പോലീസിനെ അറിയിച്ചില്ല. തലസ്ഥാന നഗരമധ്യത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കൊമേഴ്സ് അധ്യാപകനാണ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത്.
തിങ്കളാഴ്ച പീഡന വിവരം അറിഞ്ഞിട്ടും അധ്യാപകർ പോലീസിനെ അറിയിച്ചില്ല. വെള്ളിയാഴ്ച പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. അധ്യാപകനെതിരെ പോക്സോ കേസ് എടുത്ത് ഫോർട്ട് പോലീസ്. സ്കൂളിൽ വെച്ച് രണ്ടുതവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. പരാതി പൂഴ്‌ത്താൻ ശ്രമിച്ച സ്കൂളിനെതിരെയും കേസ് എടുക്കുമെന്നാണ് സൂചന.