സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ വനം മന്ത്രിക്കെതിരെ രൂക്ഷ വിമർശനം. എന്തിനാണ് ഇങ്ങനെയൊരു വനമന്ത്രി എന്നാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. വന്യമൃഗങ്ങൾ ആളുകളെ കൊല്ലുമ്പോൾ നഷ്ടപരിഹാരം നൽകാൻ മാത്രമായി മന്ത്രി വേണമെന്ന് പ്രതിനിധികൾ വിമർശിച്ചു.സംസ്ഥാനത്തെ ക്ഷേമനിധികളെ തകർത്തു എന്നും തൊഴിലാളികൾക്ക് ആനുകൂല്യം പോലും ലഭിക്കാതെ ഇരിക്കുമ്പോൾ പുതിയ ക്ഷേമനിധി ബോർഡുകൾ രൂപീകരിക്കുന്നത് പ്രഹസനമാണ് എന്നും പ്രതിനിധികൾ വിമർശിച്ചു.സമ്മേളനത്തിലെ പ്രതിനിധി ചർച്ച ഇന്നും തുടരും
സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിലാണ് വനം വന്യജീവി സങ്കർഷവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. എന്തിനാണ് ഇങ്ങനെയൊരു വനമന്ത്രി എന്നായിരുന്നു പ്രതിനിധികളുടെ വിമർശനം.മനുഷ്യർ കൊല്ലപ്പെടുമ്പോൾ നഷ്ടപരിഹാരം നൽകാൻ മാത്രമായി ഒരു മന്ത്രി വേണോ എന്ന് പ്രതിനിധികൾ വിമർശിച്ചു. കൃഷിയും ,വീടുകളും വന്യമൃഗങ്ങള്‍ നശിപ്പിക്കുമ്പോൾ ഉദ്യോഗസ്ഥരെ കാണാറില്ല എന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു.മലയോരമേഖലയിലെ മനുഷ്യവന്യജീവി സംഘർഷം ജനങ്ങളെ പാർട്ടിക്ക് എതിരാക്കുമെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു. സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം തൊഴിലാളികളെ ദ്രോഹിക്കുന്ന തരത്തിലാണ് എന്നും,പെൻഷനും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കാതെ ഇരിക്കുന്നത് തൊഴിലാളികളെ പാർട്ടിക്ക് എതിരാക്കുമെന്നും പ്രതിനിധികൾ പറഞ്ഞു.കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് രണ്ടുവർഷമായി തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കുന്നില്ല എന്നത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.നിലവിലെ പ്രതിസന്ധി ഉള്ളപ്പോൾ പുതിയ ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നത് പ്രഹസനമാണ് എന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
എറണാകുളം ജില്ലയിലെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം സ്വത്ത് സമ്പാദിക്കുന്നതിനുള്ള മാർഗ്ഗമായാണ് പാർട്ടി പ്രവർത്തനത്തെ കാണുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഇന്നലെ വിമർശനമുന്നയിച്ചിരുന്നു.മറ്റു ജില്ലകളിൽ ഒന്നും കാണാത്ത ജീർണ്ണതകൾ എറണാകുളത്ത് നിലനിൽക്കുന്നു എന്നും എം.വി ഗോവിന്ദൻ വിമർശിച്ചിരുന്നു.സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി ചർച്ച ഇന്നും തുടരും.