അടൂര്‍. അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസ് മന്ത്രവാദി അറസ്റ്റിൽ.
തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത് .പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പീഡനം നടന്നത്.
പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത് -അന്ന് പെൺകുട്ടിക്ക് 13വയസായിരുന്നു പ്രായം. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു പീഡനം.ഭയംകൊണ്ട് പിന്നീട് പെൺകുട്ടി ആരോടും വിവരം തുറന്നു പറഞ്ഞില്ല.കഴിഞ്ഞദിവസം നടത്തിയ കൗൺസിലിംഗിൽ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ ബദർ സമൻ എന്ന പേര് പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പോലീസിന് കൈമാറി.ഇന്ന് ഉച്ചയോടെ ബദർസമനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.ആകെ 9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.