ആളെക്കൊല്ലി കടുവയെ കൊല്ലാൻ കൂടുതൽ സംഘങ്ങൾ രംഗത്തിറങ്ങി,പോലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും സംഘത്തിൽ

Advertisement

വയനാട്. ആളെക്കൊല്ലി കടുവയെ കൊല്ലാൻ കൂടുതൽ സംഘങ്ങൾ രംഗത്തിറങ്ങി. 10 സംഘങ്ങൾ വയനാട്ടിലേക്ക്. ഓരോ സംഘത്തിലും എട്ടുപേർ. പോലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും സംഘത്തിൽ. അടിയന്തര ആവശ്യങ്ങൾക്ക്
50 ലക്ഷം രൂപ അനുവദിച്ചു. ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് പണം കൈമാറുന്നത്. ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
പഞ്ചാരക്കൊല്ലി , മേലേ ചിറക്കര , പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളില്‍ രാവിലെ 6 മുതൽ 48 മണിക്കൂർ കർഫ്യൂ ഏര്‍പ്പെടുത്തി. വിദ്യാർത്ഥികൾ പുറത്തിറങ്ങരുത്. ജനങ്ങൾ പുറത്തിറങ്ങരുത്
കടകൾ അടച്ചിടണം. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം. കർഫ്യൂ ഏർപ്പെടുത്തിയിരിയ്ക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്ക് കര്‍ശനമാണ്.

ഇതിനിടെ പുൽപ്പള്ളി കേളക്കവലയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. ഇന്ന് വൈകീട്ട് 6.30 ഓടെയാണ് കേളകവലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടത്. വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here