സതേൺ റെയിൽവേ വിശിഷ്ട് റെയിൽ സേവാ പുരസ്കാർ നേടി

Advertisement

മധുര. പ്രളയകാലത്തെ മികവുറ്റ പ്രവര്‍ത്തനത്തിന്, തിരുവനന്തപുരം വെയിലൂർ, ഉത്രം വീട്ടില്‍ ഷാജു.എസ്.ആർ (ലോക്കോ പൈലറ്റ് / മെയിൽ & എക്സ്പ്രസ്സ്,മധുര) സതേൺ റെയിൽവേ വിശിഷ്ട് റെയിൽ സേവാ പുരസ്കാർ നേടി. തമിഴ്നാട്ടിലെ പ്രളയകാലത്ത് മുന്നില്‍പ്പെട്ട ഓട്ടോറിക്ഷ യെയും യാത്രക്കാരെയും ട്രയിന്‍ വേഗത കുറച്ച് രക്ഷിച്ചതും പ്രളയത്തില്‍ നിലച്ച തീവണ്ടിയില്‍പ്പെട്ടവര്‍ക്ക് എന്‍ഡിആര്‍എഫ് സഹായത്തോടെ ഭക്ഷണവും മറ്റും എത്തിക്കുകയും രക്ഷപ്പെടുത്തുംവരെ അവര്‍ക്ക് സഹായവുമായി ഒപ്പം നില്‍ക്കുകയും ചെയ്തതിനാണ് പുരസ്കാരം.

Advertisement