പൊലീസ് ജീപ്പിനുമുകളില്‍ വച്ച് പരാതി എഴുതിയത് ഡ്രൈവറെ പ്രകോപിപ്പിച്ചു, ജനകീയ പൊലീസ് പിന്നെ കോന്നിയില്‍ നടത്തിക്കൂട്ടിയത്

Advertisement

പത്തനംതിട്ട. പൊലീസ് ജീപ്പിനുമുകളില്‍ വച്ച് പരാതി എഴുതിയത് ഡ്രൈവറെ പ്രകോപിപ്പിച്ചു , തുടര്‍ന്നു നടന്ന തര്‍ക്കത്തില്‍ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റ സംഭവം ഓടുവില്‍ പോലീസുകാരന് സസ്പെൻഷൻ.

പത്തനംതിട്ട കോന്നി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള് മദ്യലഹരിയിൽ ആയിരുന്നു എന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു

ഇന്നലെ രാത്രിയിലാണു ഏരിയാ കമ്മിറ്റി അംഗത്തെ പൊലീസുകാരൻ മർദിച്ചു എന്ന പരാതി ഉയർന്നത്. രാജേഷിനൊപ്പം സ്റ്റേഷനിൽ എത്തിയ പരാതിക്കാർ പോലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതി എഴുതിയതാണ് രഘുവിനെ പ്രകോപിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here