ഡിവൈഎഫ്ഐ നേതാവിനെതിരെ പാര്‍ട്ടി വനിതകളുടെ പീഡന പരാതി, പൊലീസിന് കൈമാറേണ്ടത് തങ്ങളല്ലെന്ന് പാര്‍ട്ടി

Advertisement

കാസര്‍ഗോഡ്. പാര്‍ട്ടിയിലെ വനിതകള്‍ നേതാവിനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി പൊലീസിന് കൈമാറാത്തതില്‍ വിവാദം. ഡി വൈ എഫ് ഐ തൃക്കരിപ്പൂർ മുൻ ബ്ലോക്ക് സെക്രട്ടറിയും, പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സുജിത് കൊടക്കാടനെതിരെ ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച ലൈംഗിക പീഡന പരാതി പോലീസിന് കൈമാറാതെ സി പി ഐ എം. പരാതിക്കാരായ പെൺകുട്ടികൾ പോലീസിനെ സമീപിക്കട്ടെ എന്നാണ് പാർട്ടി നിലപാട്. കഴിഞ്ഞ ദിവസമാണ് സുജിത് കൊടക്കാടൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് ഗ്രൂപ്പ് എഗൈൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന സംഘടനയുടെ കൺവീനർ ബിന്ദു അമ്മിണി പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേർന്ന് ഇയാളെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയിരുന്നു. അതെ സമയം പരാതിക്കാർ ഉന്നയിച്ച കാര്യങ്ങളിൽ വസ്തുത ഉണ്ടെന്ന് കണ്ടെത്തിയിട്ടും പരാതി പോലീസിന് കൈമാറാത്തതിൽ പാർട്ടിയ്ക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയരുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here