ആലപ്പുഴ.ബ്രൂവറി വിഷയത്തിൽ ഇന്ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നിർണായകം. സ്വകാര്യ മദ്യ കമ്പനിക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതിനെതിരെ സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ പാലക്കാട് ജില്ലാകമ്മിറ്റി രംഗത്തെത്തിയിരുന്നു.
സിപിഐ മന്ത്രിമാർ വേണ്ട ജാഗ്രത കാണിച്ചില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തണമായിരുന്നുവെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം.
മദ്യ കമ്പനിക്കു അനുമതി നൽകിയ തീരുമാനത്തിൽ നിന്ന് പിന്മാറാൻ സിപിഐ ആവശ്യപ്പെടുമോ എന്ന് ഇന്ന് അറിയാം. ആലപ്പുഴയിൽ നിശ്ചയിച്ച പാർട്ടി സംസ്ഥാന സമ്മേളനത്തിൻ്റെ ഒരുക്കം ചർച്ച ചെയ്യാൻ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്വകാര്യ മദ്യ നിർമാണ കമ്പനിക്കു അനുമതി നൽകിയത് ചർച്ചയാവുക