2025 ജനുവരി 27 തിങ്കൾ
BREAKING NEWS
👉വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി.
👉പെൺ കടുവയാണ്.പുലർച്ചെ 2.30നാണ് പിലാക്കാവ് എന്ന സ്ഥലത്ത് കടുവയെ കണ്ടെത്തിയത്.
👉കടുവയുടെ ദേഹത്ത് മുറിവുകൾ, കുപ്പാടിയിൽ നടക്കുന്ന പോസ്റ്റ് മാർട്ടത്തിന് ശേഷം മാത്രമേ കടുവ എങ്ങനെ ചത്തു എന്നറിയാൻ കഴിയു
👉നാട്ടുകാർ വനം വകുപ്പിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചു
🌴 കേരളീയം 🌴
🙏 വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി വനംമന്ത്രി എ കെ ശശീന്ദ്രന്‍. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി കൊല്ലപ്പട്ടെ രാധയുടെ വീട്ടിലെത്തുന്നത്.
🙏 കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസല്‍ (42) എന്നിവരാണു മരിച്ചത്.
🙏 റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
🙏 സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.
🙏 എറണാകുളം ജില്ലയിലെ ചില നേതാക്കള്‍ സമ്പത്തിനും, വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണെന്ന് സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത് ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
🙏 സെക്രട്ടറിയേറ്റ് ഗേറ്റില്‍ മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റന്‍ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷന്‍ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നല്‍കിയത്.
🙏 കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
🙏 വയനാട് ഡിസിസി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വന്‍ വാക്ക് പോര്. എന്‍ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന വിവാദത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ വാക് പോര് ഉണ്ടായത്. ആരോപണം ഉയര്‍ന്ന ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.
🙏 അടൂരില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ 9 പേര്‍ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ, തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
🙏 നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്കെതിരെ ആരോപണവുമായി ശ്വാസ തടസവും പനിയും അനുഭവപ്പെട്ട് ചികിത്സക്കെത്തി ഭക്ഷ്യവിഷബാധ അനുഭവപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍.
🇳🇪 ദേശീയം 🇳🇪
🙏 രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ തയ്യാറെടുക്കുന്ന ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. വിവാഹം ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്യാനുള്ള യു സി സി പോര്‍ട്ടല്‍ ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും.
🙏 തമിഴ്നാട്ടില്‍ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. രാമേശ്വരത്ത് നിന്ന് പോയവരെയാണ് സമൂദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കന്‍ നാവിക സേന പിടിച്ചെടുത്തു. രാമേശ്വരത്ത് നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയില്‍ വെച്ചാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.
🙏 ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ഭൂഗര്‍ഭ അറകളില്‍ നിന്ന് 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി. റെയ്ഡില്‍ നിരോധിത കഫ് സിറപ്പായ ഫെന്‍സഡിലിന്റെ 62,200 കുപ്പികളാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.
🙏 ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനായി ഹിന്ദു ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
🙏 ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പൊലീസിനെ അമ്പരപ്പിച്ച് വിരലടയാള റിപ്പോര്‍ട്ട്. നടന്റെ വസതിയില്‍ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളില്‍ ഒന്ന് പോലും സംഭവത്തില്‍ അറസ്റ്റിലായ ഷരീഫുള്‍ ഇസ്ലാമിന്റേതുമായി ഇല്ലെന്നതാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
🙏 മോഷ്ടാവിന്റെ ആക്രമണത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് അനുവദിച്ചതില്‍ ആശങ്ക ഉന്നയിച്ച് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്സ്. അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം ക്ലെയിം അനുവദിച്ചതില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും എ.എം.സി. ആവശ്യപ്പെട്ടു.
🙏 വിമാന യാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. കൊച്ചി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഡേവിസ് എന്ന മലയാളിയും അമേരിക്കന്‍ പൗരനും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെ കൈവശം ബോംബ് ഉണ്ടെന്നും വിമാനം തകര്‍ക്കുമെന്നും ഇരുവരും ഭീഷണി മുഴക്കി.
🙏 റെയില്‍വെ ട്രാക്കില്‍ വീണുപോയ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ തിരയുന്നിതിനിടെ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച് മരിച്ചു. ചെന്നൈ കോടമ്പാക്കം റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നന്ദനത്തെ ഗവ. ആര്‍ട്സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാജഗോപാല്‍ (19) ആണ് മരിച്ചത്.
🙏 ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ ‘മന്നത്തിന്റെ’ പാട്ടവ്യവസ്ഥ ഉടമസ്ഥാവകാശമാക്കി മാറ്റാന്‍ അധികമായി നല്‍കിയ ഒമ്പത് കോടി രൂപ മഹാരാഷ്ട്ര സര്‍ക്കാര്‍ തിരികെ നല്‍കും.
🇦🇴 അന്തർദേശീയം 🇦🇽
🙏തായ്വാന് സമീപം സൈനിക നീക്കങ്ങള്‍ ശക്തമാക്കി ചൈന. ശനിയാഴ്ച രാവിലെ 6 മണിയ്ക്കും ഞായറാഴ്ച രാവിലെ 6 മണിയ്ക്കും ഇടയില്‍ തായ്വാന് ചുറ്റും ആറ് ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
🙏 ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് യു.എസ്. കരാറുകളും ഗ്രാന്റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ നീക്കം.
🙏 വെടി നിര്‍ത്തലിന് ശേഷവും ഇസ്രായേലിന് വീണ്ടും ബോംബുകള്‍ നല്‍കാന്‍ ട്രംപിന്റെ തീരുമാനം. ബോംബുകള്‍ നല്‍കാന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാന്‍ ട്രംപ് യുഎസ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
🙏 ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഇനിയും ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
🙏 ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കയിലെ അതിര്‍ത്തിരക്ഷാ ചുമതലയുള്ള ടോം ഹോമന്‍. വത്തിക്കാന് ചുറ്റും മതില്‍ കെട്ടി ഉയര്‍ത്തിയ പോപ്പിന്, അമേരിക്കയിലെ നാടുകടത്തലിനെ കുറ്റപ്പെടുത്താനാകില്ലെന്നും ടോം ഹോമന്‍ പറഞ്ഞു.
🙏 യുക്രൈന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി ഉടന്‍ സംസാരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
🙏 അമേരിക്കന്‍ ഭരണ നിര്‍വഹണത്തിലും പൊളിച്ചെഴുത്ത് നടത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ആദ്യ പടിയായി അമേരിക്കയിലെ 12 ഫെഡറല്‍ നിരീക്ഷക സമിതികള്‍ ട്രംപ് പിരിച്ചുവിട്ടു. 12 ഫെഡറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്റ് ട്രംപ് പിരിച്ചുവിട്ടത്.
🏏 കായികം 🏏
🙏 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍. ഇന്നലെ നടന്ന ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ തകര്‍ത്താണ് സിന്നര്‍ കിരീടം ചൂടിയത്