കൊച്ചി .ചാലക്കുടി വ്യാജ മയക്കുമരുന്ന് കേസിൽ എൻ എം നാരായണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി.ഷീല സണ്ണിയെ കേസിൽപ്പെടുത്തിയ ഫോൺ കോളിന്‍റെ ഉറവിടം നാരായണദാസാണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതി 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണം.
മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കുറ്റപത്രം സമർപ്പിച്ച് നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശമുണ്ട്.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുടുക്കാന്‍ ബന്ധുവിന് സ്റ്റാമ്പ് കൈമാറുകയും എക്സൈസ് ഉദ്യോഗസ്ഥനായ സതീശന് വിവരം കൈമാറുകയും ചെയ്തത് നാരായണ ദാസാണെന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുമെന്ന സൂചന വന്നതിന് പിന്നാലെയാണ് നാരായണ ദാസ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തിയത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്നാണ് നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചത്.