ന്യൂഡെല്‍ഹി.പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.നടൻ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. നടൻ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന അറിയിച്ചു.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകുംവരെയാണ് അറസ്റ്റ് തടഞ്ഞത്.സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഉള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ഹർജികാരൻ കോടതിയിൽ പറഞ്ഞു.നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് മുൻകൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്. ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. കഴിഞ്ഞ ഏഴുമാസമായി നടൻ ഒളിവിലാണ്.