കൊച്ചി. പുരയിടത്തിലെ നികത്തിന് സ്റ്റോപ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നികുതി രജിസ്റ്ററിൽ ‘പുരയിടം’ എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാവില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിൻ്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസർമാരുടെ അധികാരപരിധിയിൽ ഇത് ഉൾപെടില്ല
നെൽഭൂമിയുടെയോ തണ്ണീർത്തടത്തിൻ്റെയോ പരിധിയിൽ വരുന്ന വസ്തുവകകൾക്ക് മാത്രമാണ് സ്റ്റോപ് മെമ്മോ നൽകാനാവൂ. ‘പുരയിട ത്തിൽ നിലം നികത്തൽ നടപടികൾ നിർത്തിവയ്ക്കാൻ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമർപിച്ച ഹർജിയിലാണ് നടപടി