ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിൽ രഹസ്യമൊഴി നൽകാനുള്ള എസ്ഐടി നോട്ടീസ് പ്രമുഖ നടി സുപ്രീംകോടതിക്ക് കൈമാറി

Advertisement

ന്യൂഡെല്‍ഹി.ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിൽ രഹസ്യമൊഴി നൽകാനുള്ള എസ്ഐടി നോട്ടീസ് പ്രമുഖ നടി സുപ്രീംകോടതിക്ക് കൈമാറി. അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. മറ്റന്നാൾ ഉച്ചയ്ക്ക് 2 30 ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനാണ് നോട്ടിസിലെ നിർദേശം. നടിക്ക് ലഭിച്ച നോട്ടീസ് അഭിഭാഷകൻ മുഖേനയാണ് സുപ്രീംകോടതിക്ക് കൈമാറിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റിയിരുന്നു. ഇതിനിടയിലാണ് നടിക്ക് നോട്ടീസ് ലഭിച്ചത്.അന്വേഷണത്തിൽ താല്പ‍ര്യമില്ലാത്തവരെ മൊഴി നൽകാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു.

Advertisement