തിരുവനന്തപുരം. സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ സമരം പിന്‍വലിച്ചു. ഭക്ഷ്യ മന്ത്രി ജി ആര് അനിലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വേതന പരിഷ്കരണം മാര്‍ച്ചില്‍ ചര്‍ച്ചചെയ്ത് പരിഗണിക്കാം എന്ന് മന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പു നല്കി. കമ്മീഷന് തുക അതാതു മാസം കഴിയുന്ന മുറയ്ക്ക് പതിനഞ്ചാം തീയതിക്കകം നല്‍കുമെന്നും മന്ത്രി വ്യാപാരികളെ അറിയിച്ചു. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് മന്ത്രി വ്യാപാരികളുമായി വീണ്ടും ചര്‍ച്ച നടത്തിയത്.
റേഷന്‍ വ്യാപാരികള്‍ സമരം തുടങ്ങി മണിക്കൂറുകള്‍ പിന്നിടും മുമ്പേയാണ് സര്‍ക്കാരിന്റെ അനുനയ നീക്കം. സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഭക്ഷ്യമന്ത്രി നേരിട്ട് വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും സമരം അവസാനിപ്പിക്കണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടു. വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കമ്മീഷന് തുക കൂട്ടുന്നതില്‍ മാര്‍ച്ച് മാസം അന്തിമ തീരുമാനമെന്ന് മന്ത്രി ജി ആര് അനില്‍
ചര്‍ച്ചയില്‍ സംതൃപ്തര്‍ എന്ന് വ്യാപാരികള്‍ പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ വാശിയാണ് സമരത്തിലേക്ക് നയിച്ചതെന്ന് സമരസമിതി നേതാവ് ജോണി നെല്ലൂര്‍ പ്രതികരിച്ചു.
സമരത്തിന് പിന്തുണ അറിയിച്ച് 5 സംഘടനകളുടെയും റേഷന്‍ വ്യാപാരികള്‍ കടകള്‍ പൂര്‍ണമായും അടച്ചിട്ടു. പതിനാലായിരത്തോളം റേഷന്‍ കടകളില്‍ 200 താഴെ കടകള്‍ മാത്രമാണ് ഇന്ന് തുറന്നു പ്രവര്‍ത്തിച്ചത്. നാളെയോടെ അടുത്ത മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കും.