തുണിക്കടയില്‍ ജോലികഴിഞ്ഞിറങ്ങിയ അമ്മയെ വിളിക്കാന്‍ പോയ വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു

Advertisement

വടക്കഞ്ചേരി. മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു.

മേലാർകോട് തുടിക്കോട് റോജിത്ത് (17) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടു കൂടിയാണ് അപകടം സംഭവിച്ചത്.മുടപ്പല്ലൂർ പാക്കാട്ടിൽ വാടകക്ക് താമസിക്കുകയാണ് റോജിത്തും കുടുംബവും.മുടപ്പല്ലൂർ ടൗണിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിക്കാൻ പോകുന്നതിനിടെ നെന്മാറ ഭാഗത്തേക്ക് സിനിമ ഷൂട്ടിംങ്ങിനുള്ള സാധനങ്ങളുമായി പോകുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ റോജിത്തിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എരിമയൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് റോജിത്ത്.

മുതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Advertisement