തിരുവനന്തപുരം.കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കൊല നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. എലി വിഷം കഴിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് കഠിനംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആതിരയെ ജോൺസൺ ഔസേപ്പ് കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷമാണു കൊലപാതകം. ഒരു വർഷം മുൻപ് ഇൻസ്റ്റാഗ്രം വഴിയാണ് കൊല്ലം നീണ്ടകര സ്വദേശിയായ പ്രതിയും ആതിരയും പരിചയപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവിൽ കഴിയവേ കോട്ടയം ചിങ്ങവനത്തിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.