കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം

Advertisement

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബര്‍ 7നാണ് ഷെറിന്റെ ഭര്‍തൃപിതാവ് കൂടിയായ കാരണവര്‍ വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാം പ്രതിയായി. ഷെറിന്റെ കാമുകന്‍മാരും കൊലപാതകത്തില്‍ പ്രതികളായിരുന്നു. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.

കാരണവരുടെ കൊലപാതകത്തില്‍ അതിവേ?ഗം തന്നെ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സ?ഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്‌കര കാരണവരെ കൊല്ലാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അങ്ങനെയാണ് മരുമകള്‍ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ശിക്ഷ കാലാവധി പൂര്‍ത്തിയായി സാഹചര്യത്തില്‍ ഷെറിന്‍ നേരത്തെ നല്‍കിയ പരാതി കൂടി പരി?ഗണിച്ചാണ് ഇപ്പോള്‍ ഇളവ് നല്‍കാനുള്ള തീരുമാനമെടുത്തത്.

സ്ത്രീയെന്നുള്ള പരി?ഗണന കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഷെറിന് ഒരു മകന്‍ പുറത്തുണ്ട്. ഇത്തരത്തില്‍ പല കാര്യങ്ങള്‍ പരി?ഗണിച്ച്, ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദേശം കൂടി പരി?ഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.

2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ഭാസ്‌കര കാരണവരുടെ മരുമകളായ ഷെറിനും കാമുകനും ചേര്‍ന്നായിരുന്നു കൃത്യം നടത്തിയത്. ഷെറിന്റെ ബന്ധങ്ങള്‍ ഭാസ്‌കര കാരണവര്‍ എതിര്‍ത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടര്‍ച്ചയായി പരോളുകള്‍ നല്‍കിയത് വിവാദമായിരുന്നു. വിവിധ ജയിലുകളില്‍ പ്രശ്‌നമുണ്ടാക്കിയ ഷെറിനെ ഒടുവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

Advertisement