ദേഹത്ത് മുറിവുകളും ചതവുകളും, ആഭരണങ്ങള്‍ കാണാനില്ല,ഒറ്റയ്ക്ക് താമസിച്ചിരുന്ന  വയോധികയുടെ മരണത്തിൽ ദുരൂഹത

Advertisement

തിരുവനന്തപുരം. ധനുവച്ചപുരത്ത്   ഒറ്റയ്ക്ക് താമസിച്ചിരുന്ന  വയോധികയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.വൈദ്യൻ വിളാകം രാജ്ഭവനിൽ സെലീനാമ്മയെ ഈമാസം പതിനേഴിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .മകന്റെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത്  പോസ്റ്റുമോർട്ടം ചെയ്യാൻ പോലീസ് ജില്ലാ കളക്ടറോട് അനുമതി തേടി

ഇക്കഴിഞ്ഞ 17ന് ആയിരുന്നു ധനുവച്ചപുരം സ്വദേശിയായ സെലീനാമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി വയോധികയെ കുളിപ്പിക്കുന്ന ഘട്ടത്തിൽ ശരീരത്തിൽ മുറിവുകളും ചതവുകളും കണ്ടെന്നാണ് കുടുംബത്തിൻറെ പരാതി. വയോധികയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നും മകൻ രാജൻ പറഞ്ഞു

മകൻറെ പരാതിയിൽ പാറശ്ശാല പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആരോപണങ്ങൾ ഉയർന്നതോടെ മൃതദേഹം പുറത്തെടുത്ത പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ് അനുമതി തേടി. ജില്ലാ കളക്ടറുടെ തീരുമാനത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here