ന്യൂസ് അറ്റ് നെറ്റ്:ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

Advertisement

2025 ജനുവരി 28 ചൊവ്വ 9.00 pm

🙏 നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായ എന്ന സ്ഥലത്ത് കണ്ടതായി സൂചന.

👉കോഴിഫാമിന് സമീപം ഒളിച്ചിരുന്ന ചെന്താമരയെ കുട്ടികളാണ് ആദ്യം കണ്ടത്.

👉സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസുകാരൻ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപെട്ടു.

🙏പോലീസും നാട്ടുകാരും ചേർന്ന വൻ സംഘം മാട്ടായയിലെ കാട് മുഴുവൻ രാത്രി തിരച്ചിൽ നടത്തി

🙏രാത്രി തന്നെ ഇയാളെ കണ്ടെത്താൻ തീവ്ര ശ്രമത്തിലാണ് പോലീസും നാട്ടുകാരും

🙏 നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി.

🙏 നെന്‍മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ച്ചയില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്സിന്റെ മാര്‍ച്ച്.

🙏 വയനാട് കുറുക്കന്‍ മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തു നായയെ കടുവ പിടിച്ചുവെന്നും താന്‍ കടുവയെ നേരിട്ട് കണ്ടുവെന്നും ലക്ഷ്മി പറഞ്ഞു.

🙏 വയനാട്ടില്‍ അടിക്കടി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചവരെ ജനകീയ തിരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.

🙏 അരീക്കോട് കൂരംകല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിന് ഉന്നത നിര്‍ദേശപ്രകാരം കേസെടുത്തു.

🙏 മാള ഹോളി ഗ്രേസില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 20 ഓളം കെ.എസ്.യു, എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

🙏 സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുമെന്ന് പോലീസ്. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ് സര്‍ക്കുലര്‍.

🙏മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി.

🙏 കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതി ജോണ്‍സന്റെ മൊഴി വിശദീകരിച്ച് ആറ്റിങ്ങല്‍ ഡിവൈഎസ്പി. ആതിരയും ജോണ്‍സണും ഒരുമിച്ച് താമസിക്കാന്‍ വീട് എടുത്തിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി ഡിവൈഎസ്പി പറഞ്ഞു.

🙏 ആലുവ എടത്തലയിലെ പിവി അന്‍വറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കണമെന്ന ഹര്‍ജിയില്‍ പി വി അന്‍വറിന്റെ ഉടമസ്ഥയിലുള്ള പിവീസ് റിയല്‍ട്ടേഴ്സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

🙏 കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍മോചിതയാകുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

🙏 സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ നടന്ന വാഹനാപകടത്തില്‍ ഒരു മലയാളിയടക്കം 15 പേര്‍ മരിച്ചു. കൊല്ലം കുണ്ടറ കേരളപുരം ശശീന്ദ്ര ഭവനത്തില്‍ പ്രസാദിന്റെയു രാധയുടെയും മകനായ വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി.

🙏 തെലങ്കാനയില്‍ ദുരഭിമാനക്കൊലയെന്ന് സംശയം. തെലങ്കാനയിലെ സൂര്യപേട്ടില്‍ ദളിത് യുവാവ് സൂര്യപേട്ട് സ്വദേശി വി കൃഷ്ണന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

🙏 സ്ത്രീധന, ഗാര്‍ഹിക പീഡന നിയമങ്ങള്‍ പുനഃപരിശോധിച്ച് പരിഷ്‌കരിക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശാല്‍ തീവാരി എന്ന അഭിഭാഷകന്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

🙏 നയന്‍താരയുടെ ഡോക്യുമെന്ററി വിവാദത്തില്‍ ധനുഷിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി.

🙏 ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.

🙏 സൈന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ നീക്കം ചെയ്യാനുള്ള നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തില്‍ ഉപയോഗിച്ചുവരുന്ന ഭിന്നലിംഗ സൗഹൃദ സര്‍വ്വനാമങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.

🙏 പ്രധാന മന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

🙏 ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിച്ചത് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വേണ്ടി മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലെന്ന് സുനില്‍ ഗവാസ്‌കര്‍.

LEAVE A REPLY

Please enter your comment!
Please enter your name here