പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിലായി.പോത്തുണ്ടി മാട്ടായ എന്ന സ്ഥലത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇയാളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും നൂറ് കണക്കിന് നാട്ടുകാരും ചേർന്ന് നടത്തിയ ജനകീയ തിരച്ചിൽ നടത്തിയിരുന്നു.
കോഴിഫാമിന് സമീപം ഒളിച്ചിരുന്ന ചെന്താമരയെ കുട്ടികളാണ് ആദ്യം കണ്ടത്. ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപെട്ടു.
പോലീസും നാട്ടുകാരും ചേർന്ന വൻ സംഘം മാട്ടായയിലെ വനമേഖല മുഴുവൻ രാത്രി തിരച്ചിൽ നടത്തിയ ജനകീയ തിരച്ചിൽ നടത്തി.
ജാമ്യവസ്ഥ ലംഘിച്ച് സ്വന്തം വീട്ടിൽ താമസിച്ചിട്ടും റിപ്പോർട്ട് ചെയ്യാതിരുന്ന എസ് എച്ച് ഓയെ സസ്പെൻഡ് ചെയ്തു.നെന്മാറ പോത്തുണ്ടി തിരുത്തം പാടം ബോയൻ കോളനിയിൽ സുധാകരൻ (54) അമ്മ ലക്ഷമി (75) എന്നിവരെയാണ് അയൽവാസിയായ ചെന്താമര കൊലപ്പെടുത്തിയത്.2019 ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഇയാൾ ഒന്നര മാസമായി പരോളിൽ ആയിരുന്നു.