2025 ജനുവരി 29 ബുധൻ
BREAKING NEWS
👉 എലപ്പുള്ളിയിലെ ബ്രൂവറിയ്ക്ക് അനുമതി നൽകിയ കാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്
👉 മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രം അറിഞ്ഞെടുത്ത തീരുമാനമായിരുന്നുവെന്നും വിശദീകരണം
👉നെന്മാറ ഇരട്ട കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും
👉 കോട്ടയം നഗര സഭയിലെ പെൻഷൻ തട്ടിപ്പ്: പണം ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് തിരിച്ച് പിടിക്കും
👉ഉത്തർപ്രദേശിൽ ലക്നൗവിൽ നിയന്ത്രണം വിട്ട് വീട് കളിലേക്കും കടകളിലേക്കും ട്രക്ക് പാഞ്ഞ് കയറി 4 പേർക്ക് ദാരുണാന്ത്യം 5 പേർ ആശുപത്രിയിൽ
👉 എറണാകുളത്ത് 19 കാരിക്ക് ക്രൂര മർദ്ദനം, ആൺ സുഹൃത്ത് കസ്റ്റഡിയിൽ
👉കോഴിക്കോട് കാരശ്ശേരിയിൽ വല്ലത്തായി പാറയിലെ അച്ചുതനന്ന മധ്യവയസ്ക്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
👉ഡി സോൺ കലോത്സവത്തിലെ സംഘർഷം: മൂന്ന് കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
👉 കോഴിക്കോട് താമരശ്ശേരിയിൽ 9 വീടുകളിൽ മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ
🌴 കേരളീയം 🌴
🙏 പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍.
🙏 ജയിലില്‍ നിന്നിറങ്ങിയ ശേഷം നേരത്തെ പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ആദ്യലക്ഷ്യമെന്ന് നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര. പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
🙏 നെന്മാറ ഇരട്ട കൊലപാതകത്തില്‍ വീഴ്ച സംഭവിച്ചെന്ന എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
🙏 എലപ്പുള്ളിയില്‍ ബ്രൂവറി വേണ്ടെന്ന സിപിഐ തീരുമാനത്തോട് പ്രതികരിക്കാതെ എക്സൈസ് മന്ത്രി എംബി രാജേഷ്. ഭൂഗര്‍ഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം.
🙏 മതിയായ തുകയില്ലാത്തത് വയനാട്ടിലെ വന്യജീവി പ്രതിരോധ സംവിധാനം ഫലപ്രദമാക്കുന്നതിനു തടസ്സമെന്നു പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കാത്ത വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സ്വന്തം നിലക്ക് സിഎസ്ആര്‍ ഫണ്ടുകള്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
🙏 വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എം.പിയ്‌ക്കെതിരേ സി.പി.എം. പ്രവര്‍ത്തകരുടെ കരിങ്കൊടി പതിഷേധം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വരുന്ന വഴി കണിയാരത്തുവെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
🙏 ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് മുന്‍ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. നിര്‍ബന്ധിത ദീര്‍ഘകാല അവധിയില്‍ പോകാന്‍ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ മാനേജ്മെന്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.
🙏 കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31 നുമിടയില്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
🙏 പാതയോരത്തെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ പേരില്‍ കണ്ണൂര്‍ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്ക് സിപിഎം നേതാക്കളുടെ ഭീഷണി. കയ്യും കാലും വെട്ടുമെന്ന് ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയതില്‍ , ജീവനക്കാര്‍ വാമൂടിക്കെട്ടി പ്രതിഷേധിച്ചു.
🇳🇪 ദേശീയം 🇳🇪
🙏 കുടിവെള്ളത്തില്‍ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയില്‍ ദില്ലി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് ബി ജെ പി പരാതി നല്‍കിയത്.
🙏 ഭക്തരായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗ് റഹിം സിങ്ങിന് ഇന്നലെ പരോള്‍ അനുവദിച്ചു.
🙏 ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലേനക്കെതിരായി ബി ജെപി നല്‍കിയ അപകീര്‍ത്തിക്കേസ് ദില്ലി കോടതി തള്ളി. ഇ ഡിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് ബി ജെ പി ദില്ലി മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ദില്ലി കോടതി, അപകീര്‍ത്തിക്കേസ് തള്ളിക്കളയുകയായിരുന്നു.
🙏 ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയോടനുബന്ധിച്ച് നടക്കുന്ന ബൃഹദ് തീര്‍ഥാടകസംഗമത്തില്‍ 15 കോടിയോളം പേര്‍ ത്രിവേണിസംഗമത്തില്‍ സ്‌നാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ജനുവരി 13-നാരംഭിച്ച മഹാകുംഭമേളയിലെ 45 ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ഥാടനോത്സവത്തില്‍ ഏകദേശം 45 കോടി ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
🙏 ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസില്‍ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിനെതിരെ നിരവധി തളിവുകളുണ്ടെന്ന് പോലീസ്. സെയ്ഫ് അലി ഖാന്റെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ഷെരീഫുളിന്റേതുമായി സാമ്യമില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പാലീസ് ഇക്കാര്യം അറിയിച്ചത്.
🙏 ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കെജ്രിവാളിനെ ‘മദ്യ അഴിമതിയുടെ സൂത്രധാരനെ’ന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി കെജ്രിവാള്‍ ചില്ലുകൊട്ടാരത്തിലാണ് താമസിക്കുന്നതെന്ന് പരിഹസിച്ചു.
🙏 അനധികൃത കുടിയേറ്റത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയുമായ സാം പിത്രോദ. ഡല്‍ഹി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പിത്രോദയുടെ വിവാദ പരാമര്‍ശം.
🥍🏋️♀️ കായികം 🏏🏑
🙏 38-ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡില്‍ തുടക്കം. ഫെബ്രുവരി 14 വരെ നടക്കുന്ന ദേശീയ ഗെയിംസില്‍ 32 ഇനങ്ങളിലായി 10,000 കായികതാരങ്ങളാണ് വിവിധ വേദികളില്‍ മാറ്റുരയ്ക്കുക.
🙏 ഐസിസി പുരുഷ ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ. 2024-ല്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിയ പ്രകടനമാണ് ബുംറയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
🙏 ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 26 റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളു.