ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും ; നെന്മാറ ഇരട്ട കൊലപാതകം ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി

Advertisement

പാലക്കാട് :നെന്മാറ ഇരട്ട കൊലക്കേസ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.ആസൂത്രിത കൊലപാതമായിരുന്നു.
സുധാകരനെയും ലക്ഷ്മിയേയും കൊലപ്പെടുത്തിയ ശേഷം ഇയാൾ വീടിൻ്റെ പിറകിലൂടെ ഓടി മലയിലേക്ക് പോയി. തന്ത്രശാലിയും അതിവിദഗ്ധനുമായ പ്രതിയാണ് ചെന്താമരയെന്നും എസ്പി പറഞ്ഞു. ഒന്നര ദിവസത്തോളം ഇയാൾ ഒളിവിൽ കഴിഞ്ഞു.പോലീസ് പരിശോധനകൾ എല്ലാം ഇയാൾ ഒളിവിലിരിക്കുമ്പോൾ തന്നെ കാണുന്നുണ്ടായിരുന്നു.വനപ്രദേശം മുഴുവൻ ഇയാൾക്ക് നന്നായി അറിയാമെന്ന് പോലീസ് സുപ്രണ്ട് പറഞ്ഞു. പ്രതിയെ കണ്ടെത്താൻ നാട്ടുകാർ പോലീസിനെ വലിയ  രീതിയിൽ സഹായിച്ചു.
വിശപ്പ് സഹിക്കാൻ കഴിയാത്തതിനാൽ
ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വന്ന വഴി പാടത്തിനടുത്ത് വെച്ച് രാത്രി പോലീസിൻ്റെ പിടിയിലാകുകയായിരു
ന്നു.  വിഷം കഴിച്ചതായി ഇയാൾ പറഞ്ഞെങ്കിലും പരിശോധനയിൽ അത് തെളിഞ്ഞിട്ടില്ല.
ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. രണ്ട് ദിവസത്തിന് ശേഷം കസ്റ്റഡി അപേക്ഷ നൽകും. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. തുടർന്ന് കൊലപാതകം പുന:രാവിഷ്ക്കരിക്കുമെന്നും ജില്ലാ പോലീസ് മേധാ വി പറഞ്ഞു.

2019 മുതൽ ഇയാൾക്ക് വൈരാഗ്യം ഉണ്ടായിരുന്നു.ചെന്താമരയുടെ കുടുംബ ജീവിതം തകർത്തതിന് പിന്നിൽ കൊല്ലപ്പെട്ട വ്യക്തികളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ചെന്താമര കൊല നടത്തിയത്. ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി കോഴിക്കോട് ക്വോറിയിൽ ജോലി ചെയ്തു.നേരത്തെ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.



ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here