ദളിനും മദ്യംവേണ്ട,കൃഷ്ണന്‍കുട്ടി പ്രതിക്കൂട്ടില്‍, മദ്യമാണോ നെല്ല് ആണോ വേണ്ടത് സിപിഐ

Advertisement

തിരുവനന്തപുരം.സി.പി.ഐക്ക് പിന്നാലെ എലപ്പുളളിയിലെ വൻകിട മദ്യനിർമ്മാണശാലക്കെതിരെ ജനതാദൾ എസിലും എതിർപ്പ്.പദ്ധതിയെ മന്ത്രിസഭായോഗത്തിൽ അനുകൂലിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധ്യക്ഷൻമാർ സംസ്ഥാന അധ്യക്ഷന് കത്ത് നൽകി. മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയതോടെ മദ്യമാണോ നെല്ലാണോ ഉൽപ്പാദിപ്പിക്കേണ്ടത് എന്ന ചോദ്യമാണ് ഉയർന്നതെന്ന് സി.പി.ഐ ദേശിയ കൌൺസിൽ അംഗം സത്യൻ
മൊകേരി വിമർശിച്ചു.

ഇന്ന് ചേരുന്ന ഭാരവാഹിയോഗത്തിന് മുന്നോടിയായാണ് ജനതാദൾ എസിൽ എലപ്പുളളി മദ്യനിർമ്മാണശാലക്ക്
എതിരായ വികാരം ഉയരുന്നത്.മന്ത്രി സഭയിൽ പദ്ധതിക്കെതിരെ ശബ്ദം ഉയർത്താതിരുന്ന മന്ത്രി കെ.കൃഷ്ണൻ
കുട്ടിയെ ലക്ഷ്യംവെച്ചാണ് നീക്കം. കൊക്ക കോളക്ക് എതിരെ സമരം ചെയ്ത പാർട്ടി എങ്ങനെ ജല ചൂഷണത്തിന് കൂട്ടു
നിൽക്കും എന്നാണ് ജില്ലാ അധ്യക്ഷന്മാർ പാർട്ടി സംസ്ഥാന അധ്യക്ഷന് നൽകിയ കത്തിലെ ചോദ്യം.മന്ത്രിസഭാ യോഗത്തിൽ
എതിർപ്പറയിക്കാത്ത കെ കൃഷ്ണൻകുട്ടിക്ക് എതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യമുണ്ട്.കൃഷ്ണൻകുട്ടിയെ മന്ത്രി
സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും സംസ്ഥാന അധ്യക്ഷൻ മാതൃു ടി തോമസ് അതിൽ
താൽപര്യം കാണിക്കുന്നില്ല.പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് മദ്യനിർമാണശാലക്കെതിരെ നിലപാട് എടുത്തതോടെ സി.പി.ഐ നേതാക്കൾ വിമർശനം കടുപ്പിച്ചു.

മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയതിൽ സർക്കാരിനെ വിമർശിച്ച് ദേശിയ കൌൺസിൽ അംഗവും കർഷക നേതാവുമായ സത്യൻ മൊകേരി ജനയുഗത്തിൽ ലേഖനം എഴുതി.ബ്രൂവറി പ്ലാൻറ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കി.മദ്യമാണോ നെല്ല് ആണോ ഉൽപ്പാദിപ്പിക്കേണ്ടത് എന്ന ചോദ്യം ഉയർന്നുവന്നു.
വെള്ളം മദ്യനിർമ്മാണ കമ്പനിക്ക് വിട്ടു നൽകിയാൽ നെൽകൃഷി ഇല്ലാതാകും.കൃഷിയെ തടസ്സപ്പെടുത്തുന്ന
പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ല ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സത്യൻ മൊകേരി ലേഖനത്തിൽ ആവശ്യപ്പെട്ടു ആശങ്ക പരിഹരിച്ചേ എലപ്പുള്ളി മദ്യനിർമാണ പദ്ധതി നടപ്പാക്കൂവെന്നും.സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തുമെന്നാണ് സി.പി.ഐ.എമ്മിൻെറ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here