കൊടും ക്രിമിനൽ ചെന്താമരയെ  പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു;  തന്നെ നൂറ് വർഷത്തേക്ക് ശിക്ഷിക്കുവെന്ന് കോടതിയോട്

Advertisement

പാലക്കാട് : കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ 14 ദിവസത്തേക്ക്  ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയി
റിമാൻഡ് ചെയ്തു.ഫെബ്രുവരി 12 വരെയാണ് റിമാൻഡ്‌.പരിക്കുകളുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ  തന്നെ നൂറ് വർഷത്തേക്ക് തന്നെ  ശിക്ഷിക്കു എന്ന് കോടതിയോട് ചെന്താമര പറഞ്ഞു. എൻ്റെ മകളും മരുമകനും ഉന്നത ജോലിക്കാരണന്നും അവരെ കാണേണ്ടന്നും എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തതെന്നും കോടതി യോട് പറഞ്ഞു. ഇയാളെ ആലത്തൂർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ആലത്തൂർ സബ് ജയിലിലേക്ക് കൊണ്ട് പോയി. പ്രതിയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യു വക്കാലത്ത് നൽകി.

തെളിവെടുപ്പിനായി
രണ്ട് ദിവസത്തിന് ശേഷം പോലീസ് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡി അനുവദിച്ച ശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. തുടർന്ന് കൊലപാതകം പുന:രാവിഷ്ക്കരിക്കും.

പ്രതിഷേധം കണക്കിലെടുത്ത്
ചെന്താമരയെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ ഡോക്ടർ എത്തി വൈദ്യ പരിശോധന പൂർത്തീകരിച്ച് ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത് കനത്ത സുരക്ഷാവലയത്തിലായിരുന്നു . കോടതി മുറിയുടെ വാതിലുകളും ജനാലകളും എല്ലാം അടച്ച് പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
ആസൂത്രിത കൊലപാതമായിരുന്നു പ്രതി നടത്തിയതെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ  പറഞ്ഞു.
സുധാകരനെയും ലക്ഷ്മിയേയും കൊലപ്പെടുത്തിയ ശേഷം ഇയാൾ വീടിൻ്റെ പിറകിലൂടെ ഓടി മലയിലേക്ക് പോയി. തന്ത്രശാലിയും അതിവിദഗ്ധനുമായ പ്രതിയാണ് ചെന്താമരയെന്നും എസ്പി പറഞ്ഞു. ഒന്നര ദിവസത്തോളം ഇയാൾ ഒളിവിൽ കഴിഞ്ഞു.പോലീസ് പരിശോധനകൾ എല്ലാം ഇയാൾ ഒളിവിലിരിക്കുമ്പോൾ തന്നെ കാണുന്നുണ്ടായിരുന്നു.വനപ്രദേശം മുഴുവൻ ഇയാൾക്ക് നന്നായി അറിയാമെന്ന് പോലീസ് സുപ്രണ്ട് പറഞ്ഞു.
ചെന്താമരയെ പാർപ്പിച്ചിരുന്ന നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങളാണ് ഇന്നലെ ഉണ്ടായത്. നാട്ടുകാർ പോലീസ് സ്റ്റേഷൻ്റെ ഗേറ്റ് തകർത്തു. ലാത്തി വീശിയ പോലീസ് നാട്ടുകാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. പോത്തുണ്ടി മാട്ടായ എന്ന സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും നൂറ് കണക്കിന് നാട്ടുകാരും ചേർന്ന് നടത്തിയ ജനകീയ തിരച്ചിൽ നടത്തിയിരുന്നു.
കോഴിഫാമിന് സമീപം ഒളിച്ചിരുന്ന ചെന്താമരയെ കുട്ടികളാണ് ആദ്യം കണ്ടത്. ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപെട്ടു.
പോലീസും നാട്ടുകാരും ചേർന്ന വൻ സംഘം മാട്ടായയിലെ വനമേഖല മുഴുവൻ രാത്രി തിരച്ചിൽ നടത്തിയ ജനകീയ തിരച്ചിൽ നടത്തി.
ജാമ്യവസ്ഥ ലംഘിച്ച് സ്വന്തം വീട്ടിൽ താമസിച്ചിട്ടും റിപ്പോർട്ട് ചെയ്യാതിരുന്ന എസ് എച്ച് ഓയെ സസ്പെൻഡ് ചെയ്തു. നെന്മാറ പോത്തുണ്ടി തിരുത്തം പാടം ബോയൻ കോളനിയിൽ സുധാകരൻ (54) അമ്മ ലക്ഷമി (75) എന്നിവരെയാണ് അയൽവാസിയായ ചെന്താമര കൊലപ്പെടുത്തിയത്.2019 ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു.

Advertisement