കൊല്ലം. ചിതറയിൽ സംശയരോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു.ആസ്സിഡ് ആക്രമണത്തിൽ കവിതയുടെ മുഖത്തും ദേഹത്തും പൊള്ളലെറ്റു. ഭർത്താവ് ഒളിവിൽ.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കവിത വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ ബിജു വീടിന്റെ ജനൽ തുറന്ന് ആസ്സിഡ് കവിതയുടെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. .സംശയരോഗത്തെ തുടർന്ന് കവിതയെ പലതവണ ബിജു മദ്യപിച്ചെത്തി മർദ്ദിക്കാറുണ്ടായിരുന്നു ഇതിനു പുറമെ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ ഭൂമി അനുവദിച്ചത് ബിജുവിന്റെ പേരിലും ആയിരുന്നു.. ഈ വസ്തുവിൽ ഷെഡ്ഡ് കേട്ടിയാണ് ബിജുവും കവിതയും കവിതയുടെ മാതാവും താമസിച്ചുവന്നത്.
പലതവണ കവിതയെയും മാതാവിനെയും ഈ ഷെഡ്ഡിൽ നിന്നും ഇറക്കിവിടാനും ബിജു ശ്രമിച്ചിരുന്നു.
ഏതാനും ദിവസം മുൻപ് കവിതയും മാതാവും തോട്ടടുത്ത വാടക വീട്ടിലേക്കു താമസം മാറി. ഇതിന് പിന്നാലെയാണ് ആക്രമണം.കവിതയുടെ നിലവിളി കേട്ട് മാതാവും അയൽവാസിയും ഓടിയെത്തി കവിതയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കവിതയുടെ മൊഴി രേഖപ്പെടുത്തിയ ചിതറ പോലീസ് കവിതയുടെ ഭർത്താവ് ബിജുവിനെതിരെ വധശ്രമത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബിജു നിലവിൽ ഒളിവിലാണ്.