ഏരൂര്‍. വെടിവെച്ച് കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ വനംവകുപ്പിന്റെ പിടിയിൽ.
ഏരുർ വിളക്കുപാറ മഞ്ജു ഭവനിൽ ജോബിൻ ജോസഫാണ് വനംവകുപ്പിന്റെ പിടിയിലായത്.കൃഷി നശിപ്പിച്ചതിനെ തുടർന്നാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്.
കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നിയെ ഇന്നലെ വൈകിട്ട് 7 മണിയോടുകൂടി ഏരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഇതിനുശേഷം ചത്ത പന്നിയുടെ മുകളിൽ ഡീസൽ ഒഴിച്ച് സമീപത്ത് കുഴിച്ചുമൂടി. 7:30ഓടെ കാട്ടുപന്നിയെ കുഴിച്ചുമൂടാൻ നേതൃത്വം നൽകിയ പ്രദേശവാസി ആയിട്ടുള്ള ജോബിൻ ജോസഫും സുഹൃത്ത് കറുപ്പയ്യ സുരേഷും ചേർന്ന് കാട്ടുപന്നിയെ കുഴിച്ചുമൂടിയ കുഴിതോണ്ടി പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് ഇറച്ചി വെട്ടി മാറ്റിയ ശേഷം അവശിഷ്ടങ്ങൾ വീണ്ടും കുഴിയിലിട്ട് മൂടി. ഇറച്ചിയുമായി വീട്ടിലെത്തിമണിക്കൂറുകൾക്കുള്ളിൽ വനവകുപ്പ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് അഞ്ചൽ റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ജോബിൻ ജോസഫിനെ ഇറച്ചിയുമായി വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. എന്നാൽ ജോബിൻ ജോസഫിന്റെ സുഹൃത്ത് കറുപ്പയ്യ സുരേഷിനെ പിടികൂടാൻ കഴിഞ്ഞില്ല.കാട്ടുപന്നി ഇറച്ചിയുമായി പിടിയിലായ ജോബിൻ ജോസഫിനെ പന്നിയെകുഴിച്ചിട്ട സ്ഥലത്ത് എത്തിച്ച തെളിവെടുപ്പ് നടത്തി.വന്യ ജീവി സംരക്ഷണ നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുക്കുകയും.അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.