പിണങ്ങി കഴിയുന്ന ഭാര്യയുമായി സൗഹൃദം സ്ഥാപിക്കാൻ മകനെ ഒളിപ്പിച്ച് നാടകം, ഭര്‍ത്താവിന് സംഭവിച്ചത്

Advertisement

കൊല്ലം . പിണങ്ങി കഴിയുന്ന ഭാര്യയുമായി സൗഹൃദം സ്ഥാപിക്കാൻ മകനെ കാണാനില്ലെന്ന് വ്യാജ പരാതി നൽകിയ പിതാവ് പോലീസിന്റെ പിടിയിൽ.ചെറിയ വെളിനല്ലൂർ റോഡുവിള സ്വദേശി നിസാറാണ് അറസ്റ്റിലായത്.
മകനെ ഒളിപ്പിച്ച ശേഷമായിരുന്നു പിതാവിൻ്റെ നാടകം.

ഭാര്യയുമായി പിണങ്ങി കഴിയുന്ന നിസാർ
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കുട്ടിയെ കാണാനില്ലെന്ന് നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാരും, ബന്ധുക്കളും പല സ്ഥലങ്ങളിലും കുട്ടിക്കായി വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല. ഇതിനിടയിൽ നിസാർ തന്നെ പൂയപ്പളളി പോലീസിൽ പരാതിനൽകി. പിന്നാലെ പോലീസ് പുലർച്ചെ 4 മണി വരെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടി വീട്ടിന്റെ ടെറസിന്റെ മുകളിൽ ഉണ്ടെന്ന് കണ്ടെത്തുന്നത്.തുടർന്ന് കുട്ടിയോട് പോലീസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പിതാവ് ഒളിപ്പിച്ചതാണെന്ന വിവരം അറിയുന്നത്.
പോലീസിന്റെ വിശദമായ ചോദ്യം ചെയ്തതിൽ നിസാർ തെറ്റ് സമ്മതിച്ചു.ഭാര്യയുമായി സൗഹൃദത്തിലാകുവാൻ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു നാടകം നടത്തിയതെന്ന് നിസാർ പോലീസിൽ മൊഴി നൽകി.പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിൽ നിസാറിനെതിരെ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here