കോട്ടയം. ട്രെയിനിനുകളിൽ കയറി മൊബൈൽ ഫോണുകളും ലാപ് ടോപും മോഷ്ട്ടിക്കുന്നയാൾ പിടിയിൽ. ആസാം സ്വദേശി ദിൽഗാർ ഹുസൈൻ ആണ് പിടിയിലായത്
ഇയാളുടെ പക്കൽ നിന്നും പതിനാല് മൊബൈൽ ഫോണും ലാപ്ടോപ്പുകളും കണ്ടെടുത്തു
കോട്ടയം റെയിൽവേ പോലീസ് ആണ് പ്രതിയെ പിടികൂടിയത് .
ട്രെയിനുകളിൽ മൊബൈൽ ഫോൺ മോഷണങ്ങൾ വ്യാപകമായതിനെ തുടർന്ന് റെയിൽവേ പോലീസ് കർശന പരിശോധന നടത്തിയിരുന്നു . ഈ പരിശോധനയിലാണ്
അസം സ്വദേശിയായ 28 കാരൻ ദിൽഗാർ ഹുസൈൻ പിടിയിലായത്. . ഇയാളുടെ പക്കൽ നിന്നും ഐഫോൺ അടക്കം 14 ഫോണുകളും ഒരു ലാപ്ടോപ്പും റെയിൽവേ പോലീസ് പിടിച്ചെടുത്തു. ട്രെയിൻ യാത്രക്കാരുടെയും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ കിടന്നുറങ്ങുന്നവരുടെയും മൊബൈൽ ഫോണുകളാണ് ഇയാൾ മോഷ്ടിച്ചിരുന്നത്.
മൊബൈൽ ഫോണുകൾ കൂടാതെ 680 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട് .
എറണാകുളത്ത് ബാഗ് തട്ടിപ്പറിച്ച് സ്വർണവും പണവും കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു