ജയിൽ ശിക്ഷ അനുഭവിക്കുന്ന കാലഘട്ടത്തിൽ അടക്കം മോശം പെരുമാറ്റ പശ്ചാത്തലമുള്ള ഷെറിന് ജാമ്യം, കുടുംബം നിയമനടപടിക്ക്

Advertisement

പ്രമാദമായ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷ ഇളവ് നൽകിയ നടപടിയിൽ നിയമനടപടിക്ക്‌ ഒരുങ്ങി കുടുംബം. ശിക്ഷ ഇളവ് നല്കരുതെന്നു ആവശ്യപ്പെട്ടു ഗവർണറെ സമീപിച്ചേക്കും. ഗവർണർ ആണ് മോചനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ജയിൽ ശിക്ഷ അനുഭവിക്കുന്ന കാലഘട്ടത്തിൽ അടക്കം മോശം പെരുമാറ്റ പശ്ചാത്തലമുള്ള ആളാണ് പ്രതിയെന്നാണ് കുടുംബത്തിന്റെ വാദം.
അര്‍ഹരായ നിരവധി പേരുള്ളപ്പോഴായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഷെറിന് മാത്രമായി ഇളവ് നൽകിയത്. ഒരു മന്ത്രിയും ഷെറിന്റെ മോചനത്തിനായി സമ്മർദ്ദം ചെലുത്തിയതായി കുടുംബം ആരോപിക്കുന്നു.

Advertisement