ഡി സോൺ കലോത്സവം ; എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചത് കൊല്ലാനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Advertisement

തൃശൂര്‍. ഡി സോൺ കലോത്സവം ; എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയെ കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ അക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്

അക്രമത്തില്‍ പരിക്കേറ്റ് നിലത്തുവീണ ആശിഷ് കൃഷ്ണനെ അസഭ്യം വിളിച്ച് മുളവടി കൊണ്ട് തലയിലും ചെവിയിലും അടിച്ചത് ഒന്നാം പ്രതി ഗോകുല്‍ ഗുരുവായൂര്‍. രണ്ടാം പ്രതി അശ്വിനാണ് ഇരുമ്പുവടി കൊണ്ട് ആശിഷിന്‍റെ ഷോൾഡറില്‍ അടിച്ചത്

മൂന്നാം പ്രതി ആദിത്യനാണ് ആശിഷിനെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ച് നിലത്തു വീഴ്ത്തിയത്. ഡി സോൺ കലോത്സവത്തിലെ അപാകത ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കെ.എസ്.യു നേതാക്കള്‍ അക്രമം നടത്തിയതെന്നും റിമാന്റ് റിപ്പോര്‍ട്ട്

Advertisement