പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്തു

Advertisement

കോഴിക്കോട് .പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്തു. കോഴിക്കോട് കസബ സ്റ്റേഷനിൽ ഹാജരായ ജയചന്ദ്രനെ സി.ഐയുടെ നേതൃത്വത്തിൽ മൂന്നര മണിക്കൂറാണ് ചോദ്യം ചെയ്തത്. ജയചന്ദ്രന്റെ അറസ്റ്റ് ഫെബ്രുവരി 28 വരെ സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്.

നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. കേസെടുത്തതോടെ ഒളിവിൽ പോയജയചന്ദ്രൻ, മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹർജി തള്ളി. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിനുപിന്നാലെ നടനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തുടർന്ന്
ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപികയായിരുന്നു. മുൻകൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി പോലീസിന് നിർദേശം നൽകി.അന്വേഷണത്തോട് സഹകരിക്കണമെന്ന് കൂട്ടിക്കൽ ജയചന്ദ്രനോട് നിർദ്ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂട്ടിക്കൽ ജയചന്ദ്രൻ കസബ സ്റ്റേഷനിൽ ഹാജരായത്. കസബ സി.ഐ കിരൺ എസ് നായരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നിയമ നടപടിയുമായി സഹകരിക്കുമെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ പറഞ്ഞു.

ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ജയചന്ദ്രനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സി ഐ പറഞ്ഞു. ജയചന്ദ്രൻ ജില്ല വിട്ടുപോകാൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മാസം 28 നാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here