തിരുവനന്തപുരം. അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് പിടിവീഴും, പെരുകുന്ന അനധികൃത ഷോറൂമുകള്‍ നിമയപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍ ഇതിനു തടയിടാന്‍ ഗതാഗത വകുപ്പ് നീങ്ങുന്നു. അംഗീകാരമില്ലാത്ത ഷോറൂമുകൾ വഴി വാഹന വില്പന നടത്തിയാൽ കർശന നടപടി. മാർച്ച് 31 വരെ യൂസ്ഡ് കാർ ഷോറൂമുകൾ അംഗീകാരം നേടാൻ അവസരം ഉണ്ടാകും.
ആർസി ഉടമകളുടെ പേര് മാറ്റാതെ യൂസ്ഡ് കാർ ആൻഡ് ബൈക്ക് ഷോറൂമുകൾ വാഹനങ്ങൾ വില്പന നടത്തുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇത് തടയിടാൻ കൂടി വേണ്ടിയാണു ഓതറൈസേഷൻ നിർബന്ധമാക്കുന്നത്. ഇതോടെ പൊതുജനങ്ങൾ വാഹനങ്ങൾ ഷോറൂമുകൾക്ക് വിറ്റാൽ ആർസി ബുക്ക് ഷോറൂമിന്റെ പേരിലാകും.
മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾ ഓതറൈസേഷൻ നേടണം. അതിനു ശേഷവും ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി ഉണ്ടാകും.
ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രം സർക്കാരിന്റെ എം പരിവാഹന വെബ്സൈറ്റ് വഴി ആണ് അംഗീകാരത്തിനു അപേക്ഷിക്കേണ്ടത്. 25000 രൂപയാണ് അപേക്ഷ ഫീസ്. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് സ്ഥാപനങ്ങൾ മുന്നിൽ പ്രദർശിപ്പിക്കണം. വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യം ഉണ്ടാകണം. റോഡിൽ പാർക്ക് ചെയ്തു വില്പന നടത്തുന്ന ഷോറൂമുകൾക്ക് എതിരെയും മോട്ടോർ വാഹന വകുപ്പിന് നടപടി എടുക്കാം.