ചെന്താമരയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി

Advertisement

തൃശൂര്‍. പോത്തുണ്ടി ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ആലത്തൂർ സബ്ജയിൽ അധികൃതർ കോടതി സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് ചെന്താമരയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുവാനായി കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കോടതി ഉത്തരവ് വൈകിട്ടോടെ തന്നെ വിയ്യൂർ അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടിന് ലഭിച്ചിരുന്നു. തുടർന്ന് വൈകിട്ട് 7ഓടെ ആലത്തൂർ സബ് ജയിലിൽ നിന്നും കനത്ത സുരക്ഷയിൽ ചെന്താമരയുമായി പുറപ്പെട്ട പോലീസ് സംഘം രാത്രി 8:45 ഓടെ വിയ്യൂരിൽ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here