കൊച്ചി. തൃപ്പൂണിത്തുറയിൽ 15 കാരൻ ഫ്ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്നെന്ന പരാതിയുമായി മാതാവ്. മരിച്ച മിഹിറിന്റെ മാതാവ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചോറ്റാനിക്കര ഗ്ലോബൽ സ്കൂളിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മാനസികമായും ശാരീരികമായി വിദ്യാർത്ഥികൾ റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതി.
ജനുവരി 15നാണ് മിഹിറെന്ന പതിനഞ്ച് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
സ്കൂൾ വിട്ടു വന്ന ശേഷം, താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് ടവറിന്റെ 26 ാം നിലയിൽ നിന്ന് താഴേക്ക് ചാടി.
മൂന്നാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് മിഹിർ വീണത്. തത്ക്ഷണം മരിച്ചു.
ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.
മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ. ചോറ്റാനിക്കര ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുതിയ പരാതിയിലുള്ളത്.
മിഹിറിന്റെ സഹപാഠികൾ മാതാവിന് അയച്ചു നൽകിയ ചാറ്റുകളിലാണ് മകൻ നേരിട്ട ക്രൂര പീഢനം വിവരിക്കുന്നത്.
സ്കൂളിലും സ്കൂൾ ബസിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മർദിച്ചു.
വാഷ് റൂമിലെത്തിച്ച് ക്രൂരമായി പീഢിപ്പിച്ചു. ക്ലോസറ്റിൽ മുഖം മുക്കി വച്ച് ഫ്ലഷ് ചെയ്തു. ക്ലോസെറ്റിൽ നക്കിച്ചു തുടങ്ങി
കേട്ടാലറയ്ക്കുന്ന ചെയ്തികൾ വേറെയും.
നിറത്തിന്റെ പേരിൽ കുത്തുവാക്കുകളും പരിഹാസവും തുടർക്കഥയായിരുന്നെന്ന് മാതാവ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
മരണത്തിനു ശേഷവും ഇതേ പരിഹാസം തുടർന്നതിന്റെ തെളിവുകളും പോലീസിനു കൈമാറി.
സ്കൂളിൽ നേരിട്ട ക്രൂരതകളിൽ നിസഹാനായി ജീവനൊടുക്കേണ്ടി വന്നെന്നാണ് കുടുംബത്തിന്റെ പരാതി.
ഗ്ലോബൽ സ്കൂളിനു പുറമെ, മിഹിർ മുമ്പ് പഠിച്ച ജെംസ് സ്കൂളിനെതിരെ ബാലാവകാശ കമ്മീഷനും കുംടുംബം പരാതി നൽകി. സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ഉപദ്രവിച്ചെന്നാണ് ആരോപണം.
അതിക്രൂരമായ റാഗിങ് കഥയാണ് ചോറ്റാനിക്കര ഗ്ലോബൽ പബ്ലിക് സ്കൂളിൽ നിന്ന് പുറത്തു വരുന്നത്.
മകന്റെ നീതിക്ക് വേണ്ടി നിയമ പോരാട്ടത്തിനിറങ്ങുകയാണ് കുടുംബം. വിഷയത്തിൽ ഗ്ലോബൽ സ്കൂൾ ഇതുവരെ പ്രതികരണത്തിനു തയ്യാറായിട്ടുമില്ല
Home News Breaking News ക്ലോസറ്റിൽ മുഖം മുക്കി വച്ച് ഫ്ലഷ് ചെയ്തു, ക്ലോസെറ്റിൽ നക്കിച്ചു,15 കാരൻ ഫ്ളാറ്റിൽ നിന്ന് ചാടി...