കോഴിക്കോട്. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി മോഹനനനെതിരെ വിമർശനം. മെക് സെവനുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം ഉണ്ടാക്കി. പാർട്ടിയിൽ ചർച്ച നടത്താതെ മാധ്യമങ്ങളിൽ വിമർശിച്ചത് തിരിച്ചടിയായി
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്ക് വീഴ്ച പറ്റി. പരാതി പറയേണ്ടിടത്ത് പറയണമായിരുന്നു.വിളിക്കാത്ത യോഗത്തിന് എത്തി പരാതി പറഞ്ഞത് ശരിയായില്ല.ഇ പി ജയരാജന്റെ പ്രസ്താവനയും പുസ്തകവും തെരഞ്ഞെടുപ്പ് വേളയിൽ തിരിച്ചടി ഉണ്ടാക്കിയെന്നും വിമർശനം