ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചുവെന്ന് മൊഴി

Advertisement

തിരുവനന്തപുരം. ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ മരണം. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചുവെന്ന് മൊഴി. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നതായി മൊഴി. ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായി അമ്മ ശ്രീതു മൊഴി നല്‍കി.

കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാർ വിശ്വസിച്ചു. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി. ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.

അതേസമയം സ്റ്റേഷനിൽ പ്രതിയുടെ നിസഹകരണം പൊലീസിന് ബുദ്ധിമുട്ടായി. ഭക്ഷണം നൽകിയിട്ടും കഴിക്കുന്നില്ല. വെള്ളം പോലും വേണ്ടെന്ന് നിലപാടിലാണ് പ്രതി ഹരികുമാര്‍.

ശ്രീതുവിന്റെ അമ്മ ശ്രീകലയും വല്യച്ഛനും മൂത്ത മകളും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. മൊഴി നൽകാനാണ് ഇവർ എത്തിയതെന്ന് സൂചന. ഇന്നലെ വൈകിട്ട് മുത്തശ്ശി ശ്രീകലയെയും അച്ഛൻ ശ്രീജിത്തിനെയും വിട്ടയച്ചിരുന്നു. ശ്രീതുവിന്‍റെ മൂത്ത മകളെയും പൊലീസ് വിളിച്ചുവരുത്തിയത് ഇതാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here