ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ആക്രമണത്തിനിരയായ പോക്‌സോ അതിജീവിത മരിച്ചു

Advertisement

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 19-കാരിയായ അതിജീവിത മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പോക്സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നല്‍കിയ മൊഴി. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്ന ഉടന്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മര്‍ദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു. കൈയില്‍ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി.
പിന്നീട് പെണ്‍കുട്ടി ഷാളുപയോഗിച്ച് ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നല്‍കിയ മൊഴി. എന്നാല്‍ ഈ ഷാള്‍ അനൂപ് മുറിക്കുകയും പിന്നീട് ഷാള്‍ കൊണ്ട് കുട്ടിയുടെ കഴുത്തില്‍ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടതാണെന്നും പോലീസ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here