വള്ളികുന്നത് തെരുവ്നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരിക്ക്

Advertisement

കായംകുളം. വള്ളികുന്നത് തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരിക്ക്. വള്ളികുന്നം പഞ്ചായത്ത് അഞ്ചാം വാർഡ്‌
പടയണിവെട്ടം, പള്ളിമുക്ക് പ്രദേശത്താണ് ഇന്ന് രാവിലെ തെരുവ് നായ് 5 പേരെ ആക്രമിച്ചത്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ 60 കാരി മറിയാമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ
ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരികുമാറിനെ കായംകുളം ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാടില്ല പ്രദേശത്തെ വീട്ടു മൃഗങ്ങളെയും നായ്ക്കളെയും ആക്രമിച്ചു. പരിക്കേറ്റ എല്ലാവർക്കും റാബിസ് വാക്സിൻ എടുത്തു

Advertisement