ഒന്നരമാസമായി കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ വനം വകുപ്പ് എത്തി കയറ്റിവിട്ടു

Advertisement

പത്തനംതിട്ട. കലഞ്ഞൂർ അതിരുങ്കലിൽ ഒന്നരമാസമായി കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ വനം വകുപ്പ് എത്തി കയറ്റിവിട്ടു, കഴിഞ്ഞ മാസം 21നാണ് അതിരുകളിലെ സ്വകാര്യ വ്യക്തിയുടെ പൊട്ടക്കിണറ്റിൽ കാട്ടുപന്നി അകപ്പെട്ടത്.ജീവനുള്ളതിനാൽ താങ്കൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു വനംവകുപ്പ്.വെടിവെച്ചുകൊല്ലാൻ ഷൂട്ടർമാർ ഇല്ല എന്നു പറഞ്ഞ് കലഞ്ഞൂർ പഞ്ചായത്തും കയ്യൊഴിയുകയായിരുന്നു.

കഴിഞ്ഞമാസം 21നാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പൊട്ടക്കിണറ്റിൽ കാട്ടുപന്നി അകപ്പെടുന്നത് -നാട്ടുകാർ ആദ്യം പഞ്ചായത്തിന് വിവരം അറിയിച്ചു,പിന്നീട് വനവകുപ്പ് ഉദ്യോഗസ്ഥരെയും ,ജീവനുള്ളതിനാൽ തങ്ങള്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടിൽ ആയിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ . വെടിവെച്ചുകൊള്ളാൻ ഷൂട്ടർമാർ ഇല്ലെന്നു പറഞ്ഞ ഗ്രാമപഞ്ചായത്ത് അധികൃതരും കൈകഴുകി . കിണറ്റില്‍ കിടന്ന് വിശന്ന് നിലവിളിക്കുന്ന ജീവിയെ പക്ഷേ കൈവിടാന്‍ നാട്ടുകാര്‍ക്കാകുമായിരുന്നില്ല. അവര്‍ അതിന് ഭക്ഷണം നല്‍കി.

പ്രദേശത്തെ വീട്ടമ്മയായ ബിന്ദുവാണ് കിണറ്റിലേക്ക് രാവിലെയും രാത്രിയും ഒക്കെ ഭക്ഷണം ഇട്ടുകൊടുത്ത് പന്നിയുടെജീവൻ നിലനിർത്തിയത് സംഭവം വാർത്തയായതോടെ മണിക്കൂറുകൾക്കുള്ളിൽ വനം വകുപ്പ് സ്ട്രൈക്കിംഗ് ഫോർസ് സംഘങ്ങൾ അതിരുങ്കലിൽ പാഞ്ഞെത്തി.പിന്നെ രക്ഷാദൗത്യം

പന്നിയെ പുറത്തെടുത്ത് താഴെ താമസമില്ലാത്ത മേഖലയിലേക്കാണ് വനംവകുപ്പ് സ്ട്രൈറ്റിങ് ഫോർ സ് തുറന്നുവിട്ടത് . പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെന്നും ,പഞ്ചായത്തിൽ അടിയന്തരമായി ഷൂട്ടറെ ഏർപ്പെടുത്തണമെന്ന് ആണ് നാട്ടുകാരുടെ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here