പി വി അൻവർ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി

Advertisement

മലപ്പുറം.തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി വി അൻവർ രമേശ് ചെന്നിത്തല യുമായി കൂടിക്കാഴ്ച നടത്തി. പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ആയിരിക്കെയാണ് രമേശ് ചെന്നിത്തലയെ കാണാൻ എത്തിയത്. മലപ്പുറം ഗസ്റ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിന്നു. അവിചാരിതമായ കൂടിക്കാഴ്ചയെന്നും മുന്നണി പ്രവേശനം ചർച്ച ആയില്ലെന്നും പിവി അൻവർ പ്രതികരിച്ചു.

Advertisement