വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലിട്ടു; കൊലപാതകം ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ

Advertisement

കൽപറ്റ: വയനാട് വെള്ളമുണ്ടയിൽ അതിഥിത്തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഒളിപ്പിച്ച് ഉപേക്ഷിച്ചു. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. യുപി സ്വദേശി തന്നെയായ മുഹമ്മദ് ആരിഫിനെ (38) സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ മൂളിത്തോട് പാലത്തിനടിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് സൂചന. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ബാഗുകൾ കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here