ആലപ്പുഴ .മാന്നാറിൽ വീടിനു തീപ്പിടിച്ചു വയോധിക ദമ്പതിമാർ മരിച്ചനിലയിൽ ‘
തീ പിടിച്ചതിൽ ദുരൂഹത എന്ന് പോലീസ് മകൻ കസ്റ്റഡിയിൽ
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്
ഇന്ന് പുലർച്ചെയാണ് സംഭവം
മകനെ സംശയിച്ചു പോലീസ്
വീട്ടിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു
കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു
കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പോലീസിൽ പരാതി നൽകി
ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു
ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ്
മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ
സംഭവത്തിൽ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു
ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി
Home News Breaking News മാന്നാറിൽ വീടിനു തീപ്പിടിച്ചു വയോധിക ദമ്പതിമാർ മരിച്ചു , മകനെ പൊലീസ് പിടി കൂടി