2025 ഫെബ്രുവരി 01 ശനി
BREAKING NEWS
👉 ആലപ്പുഴ മാന്നാർ ചെന്നിത്തലയിൽ മകൻ പെട്രോൾ ഒഴിച്ച് വീടിന് തീ കൊളുത്തി അച്ഛൻ രാഘവൻ (92) അമ്മ ഭാരതി ( 90) എന്നിവരെ കൊന്നു .മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു
👉വയനാട്ടിലെ വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. കൊല്ലപ്പെട്ട മുജീബും പ്രതി മുസ്തഫയും ബന്ധുക്കൾ.
👉പാലക്കാട് ചന്ദ്ര നഗറിൽ ടാങ്കർ ലോറി മറിഞ്ഞു .ലോഡിംഗ് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
👉ഫിലാഡൽഫിയയിൽ യു എസ് ചെറുവിമാനം തകർന്നു വീണു.വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നു.ജനവാസ മേഖലയിൽ ആയിരുന്നു അപകടം.
👉ദില്ലിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കാഴ്ച പരിധി 50 മീറ്ററായി കുറഞ്ഞു.
👉പാലക്കാട് കയറാടിയിൽ യുവാവിന് വെട്ടേറ്റു.പരിക്കേറ്റ ഷാജിയെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
👉വിവാദ പരാമർശം: സോണിയാ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകും.
👉 കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാം കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന്
🌴 കേരളീയം 🌴
🙏കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്.
🙏ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളേജില്‍ ഫ്രീസര്‍ ഒഴിവില്ലാത്തതിനാല്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
🙏ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ ഹരികുമാറിന് മാനസിക പ്രശ്‌നമുണ്ടെന്നും ഇതിനാല്‍ തന്നെ പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും പൊലീസ്.
🙏ദേവന്ദുവിന്റെ കൊലപാതകത്തിന് പിന്നില്‍ ജ്യോത്സ്യന്‍ ദേവീ ദാസന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്.
🙏 തൃപ്പൂണിത്തുറയിലെ 15 വയസ്സുകാരന്‍ മിഹിറിന്റെ ആത്മഹത്യയില്‍ പൊലീസ് അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
🙏 അടിയന്തര ഘട്ടങ്ങളില്‍ രക്തം എത്തിച്ചു നല്‍കാനായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ്. അടിയന്തര ഘട്ടങ്ങളില്‍ ഈ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടു കൂടിയാണ് പ്രവര്‍ത്തനം.
🙏ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി. ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയില്‍ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയതോടെയാണ് ഇത്.
🙏 തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
🙏പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല ഉത്തരവ് ഇറക്കി.
🙏 ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മല്‍സ്യത്തൊഴിലാളി യൂണിയനുകള്‍. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
🙏നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ നഴ്സിങ് പാസായ മൂത്ത മകള്‍ അതുല്യക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
🇳🇪 ദേശീയം 🇳🇪
🙏കേന്ദ്ര ബജറ്റ് ഇന്ന്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തേയും നിര്‍മ്മല സീതാരാമന്റെ എട്ടാമത്തേയും ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. പിന്നാക്കവിഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ് ആയിരിക്കുമെന്ന് സൂചന.
🙏 ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി.
🙏 ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. കടുത്ത അതൃപ്തിയറിയിച്ച് വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു.
🙏 വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയായിരുന്നു. ബലാത്സംഗ കേസില്‍ പ്രതി ആയതോടെ 2019ല്‍ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.
🙏 ദില്ലിയിലെ കുടിവെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കിയെന്ന പ്രസ്താവനയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് മുന്നില്‍ നേരിട്ടെത്തി മറുപടി നല്‍കി അരവിന്ദ് കെജ്രിവാള്‍. അമോണിയയുടെ അളവിനെ സംബന്ധിച്ച് ദില്ലി ജല ബോര്‍ഡിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മറുപടി.
🙏 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ എഎപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് സൂചന. ഏഴ് എഎപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
🙏ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയതും അദ്ദേഹത്തിന്റെ വസതിയിലെ സിസിടിവിയില്‍ പതിഞ്ഞ മുഖവും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിന്റേതെന്ന് അന്വേഷണ സംഘം.
🙏നിരോധിത ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് മണിപ്പൂരില്‍ വിഘടനവാദത്തിന് ശ്രമിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍.
🙏 സ്വകാര്യ മേഖലയില്‍ ജോലിസമയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സാമ്പത്തിക സര്‍വേ.
🏏 കായികം 🏏
🙏 അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. നാളത്തെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.
🙏 ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 15 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലീഷ് നിരയുടെ മറുപടി 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു.